Image

തുമാരി സുലു തമിഴിലേക്ക്‌: ജ്യോതിക നായിക

Published on 19 February, 2018
തുമാരി സുലു തമിഴിലേക്ക്‌: ജ്യോതിക നായിക


വിദ്യാ ബാലന്റെ പെര്‍ഫോമന്‍സ്‌ കൊണ്ട്‌ ഏറെ ശ്രദ്ധിക്കപ്പെട്ട തുമാരി സുലു തമിഴിലേക്ക്‌ റീമെയ്‌ക്ക്‌ ചെയ്യുന്നു. വിദ്യാ ബാലന്‍ അവതരിപ്പിച്ച റോളില്‍ എത്തുന്നത്‌ ജ്യോതികയാണെന്നാണ്‌ സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍.

പൃഥ്വിരാജ്‌, ജ്യോതിക തുടങ്ങിയവര്‍ അഭിനയിച്ച മൊഴി സംവിധാനം ചെയ്‌ത രാധാ മോഹനാണ്‌ സംവിധായകന്‍. കഴിഞ്ഞ ദിവസം തുമാരി സുലു കണ്ട ജ്യോതിക വിദ്യാ ബാലന്റെ പെര്‍ഫോമന്‍സില്‍ ഏറെ ആകൃഷ്ടയായി എന്നാണ്‌ അറിയാന്‍ കഴിയുന്നത്‌. എന്നാല്‍, സിനിമ ചെയ്യുന്നത്‌ സംബന്ധിച്ച അന്തിമ അനുവാദം നല്‍കിയിട്ടില്ല.

മണിരത്‌നത്തിന്റെ ചെക്ക ചിവന്ത വാനത്തിലാണ്‌ ജ്യോതിക നിലവില്‍ അഭിനയച്ചുകൊണ്ടിരിക്കുന്നത്‌. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക