Image

ഇത്തിക്കരപക്കിയുടെ വേഷത്തെ വിമര്‍ശിച്ചവര്‍ക്ക് മറുപടി

Published on 19 February, 2018
ഇത്തിക്കരപക്കിയുടെ വേഷത്തെ വിമര്‍ശിച്ചവര്‍ക്ക് മറുപടി
കായംകുളം കൊച്ചുണ്ണിയിലെ മോഹന്‍ലാലിന്റെ ഇത്തിക്കരപക്കിയുടെ വേഷത്തെ വിമര്‍ശിച്ചവര്‍ക്ക് മറുപടിയുമായി തിരക്കഥാകൃത്ത് റോബിന്‍ തിരുമല.

'ഇത്തിക്കരപക്കി 1800കളുടെ പകുതിയോടെ പോര്‍ച്ചുഗീസുകാരെ അനുകരിച്ചുള്ള വേഷം ധരിക്കാറുണ്ടെന്ന് മൂര്‍ക്കോത്ത് കുമാരന്റെ ആദ്യകാലകഥകളില്‍ പറഞ്ഞിട്ടുള്ളതായി ഒരു അധ്യാപക സുഹൃത്ത് പറഞ്ഞിരുന്നു.

അങ്ങനെയെങ്കില്‍ ഈ വേഷം കൃത്യമാണ്. 1800 കളുടെ അവസാനം ജീവിച്ചിരുന്ന മൂര്‍ക്കോത്ത് കുമാരന്‍ ഒരു താഴ്ന്ന ജാതിക്കാരനായിരുന്നിട്ട് കൂടി കോട്ടും സ്യൂട്ടുമാണ് ധരിച്ചിരുന്നത്. അന്നത്തെ കാലത്ത് താഴ്ന്ന ജാതര്‍ക്ക് ഇതൊന്നുമില്ലെന്ന് പ്രചാരണമുണ്ടല്ലോ. അപ്പോള്‍ മലയാളികള്‍ ഇത്തരം വേഷങ്ങളൊന്നും ധരിച്ചിട്ടില്ലെന്ന് പറയുന്നത് അസംബന്ധമാണ്. അന്ന് പലരും ഫ്രഞ്ച്, ബ്രിട്ടീഷ്, പോര്‍ച്ചുഗീസ് സ്വാധീനം കേരളത്തിന്റെ മേല്‍ത്തട്ടുകളിലുണ്ടായിരുന്നു.'-റോബിന്‍ തിരുമല പറഞ്ഞു.

കെ മധു സംവിധാനം ചെയ്യുന്ന ചരിത്ര ചിത്രം മാര്‍ത്താണ്ഡവര്‍മ കിങ് ഓഫ് ട്രാവന്‍കൂര്‍ എന്ന സിനിമയുടെ തിരക്കഥാകൃത്ത് കൂടിയാണ് റോബിന്‍. റാണ ദഗുപതിയാണ് മാര്‍ത്താണ്ഡവര്‍മയായി എത്തുന്നത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക