Image

കുഞ്ഞ് മാലിയില്‍ ഫോമാ മെട്രോ റീജിയന്‍ ആര്‍.വി.പി. ആയി മത്സരിക്കുന്നു

Published on 19 February, 2018
കുഞ്ഞ് മാലിയില്‍ ഫോമാ മെട്രോ റീജിയന്‍ ആര്‍.വി.പി. ആയി മത്സരിക്കുന്നു
ന്യു യോര്‍ക്ക്: സ്ഥാനമാനങ്ങള്‍ക്കു പകരം പ്രവര്‍ത്തനങ്ങളില്‍ എന്നും ശ്രദ്ധ കേന്ദ്രീകരിക്കുന്ന കുഞ്ഞ് മാലിയില്‍ (തോമസ് സാമുവല്‍) ഫോമാ ന്യു യോര്‍ക്ക് മെട്രൊ റീജിയന്‍ ആര്‍.വി.പി ആയി മത്സരിക്കുന്നു. ആദ്യ മലയാളി സംഘടനകളിലൊന്നായ കേരള സമാജം ഓഫ് ഗ്രെറ്റര്‍ ന്യു യോര്‍ക്ക് പ്രസിഡന്റും ഇപ്പോള്‍ ട്രസ്റ്റി ബോര്‍ഡ് അംഗവുമാണു.

ദേശീയ മത്സരങ്ങളില്‍ പലവട്ടം ട്രോഫി നേടിയ മലയാളി ബോട്ട് ക്ലബിന്റെ സ്ഥാപരിലൊരാളുമാണു ഈ തലവടിക്കാരന്‍.

ജോസ് ചുമ്മാര്‍ മെട്രോ റീജിയന്‍ ആര്‍.വി.പി ആയിരിക്കുമ്പോള്‍ട്രഷററായിരുന്നു
1984-ല്‍ അമേരിക്കയിലെത്തിയ കുഞ്ഞ് മാലിയില്‍ തുടക്കം മുതലെ സംഘടനാ പ്രവര്‍ത്തന രംഗത്തുണ്ടായിരുന്നു. 89 മുതല്‍ ഫൊക്കാനയില്‍ സജീവമായി. പക്ഷെ സ്ഥാനങ്ങള്‍ ഏറ്റെടുക്കാനോ എന്നും ശ്രദ്ധാപുരുഷനായി നില്‍ക്കാനോ ആഗ്രഹിച്ചില്ല. പ്രവര്‍ത്തിക്കാന്‍ സമയമുണ്ടെങ്കില്‍ മാത്രം സ്ഥാനം ഏറ്റെടുക്കുക എന്നതായിരുന്നു ചിന്താഗതി. മെട്രോ റീജിയന്‍ ട്രഷറര്‍ എന്ന നിലയിലും കേരള സമാജം പ്രസിഡന്റായും മികച്ച പ്രവര്‍ത്തനമാണു കാഴ്ച വച്ചത്. കേരള സമാജത്തിന്റെ വമ്പിച്ച ഓണാഘോഷത്തില്‍ ആന്റോ ആന്റണി എം.പി അടക്കമുള്ളവര്‍ അന്നു പങ്കെടുക്കുകയുണ്ടായി.

കഴിഞ്ഞ തവണ ആര്‍.വി.പി ആയിമത്സരരത്തിനു ഒരുങ്ങിയാണെങ്കിലും വര്‍ഗീസ് ജോസഫും രമഗത്തു വന്നതിനാല്‍ മാറി നില്‍ക്കുകയായിരുന്നു.
ന്യു യോര്‍ക്കില്‍ അടുത്തഫോമാ കണ്‍ വന്‍ഷനു സാധ്യയുള്ളതിനാല്‍ മെട്രോ ആര്‍.വി.പി എന്ന നിലയില്‍ സുപ്രധാനമായ ഒട്ടേറെ കാര്യങ്ങള്‍ ചെയ്യാനാവുമെന്നു കുഞ്ഞ് മാലിയില്‍ കരുതുന്നു. കണ്‍ വന്‍ഷന്റെ വിജയകരമായ നടത്തിപ്പിനു പ്രദേശിക തലത്തിലുള്ള പിന്തുണ അനിവാര്യമാണ്. ആര്‍.വി.പി ആയി ജയിച്ചാല്‍ കണ്‍ വന്‍ഷന്‍ വലിയ വിജയമാക്കുന്നതിനു സര്‍വാത്മനാ പ്രവര്‍ത്തിക്കും.

കണ്‍ വന്‍ഷന്‍ ന്യു യോര്‍ക്കില്‍ തന്നെ വരണമെന്നാണു ആഗ്രഹം. വളരെ വര്‍ഷങ്ങളായി ന്യുയോര്‍ക്ക് കണ്‍ വന്‍ഷനു ആതിഥേയത്വം വഹിച്ചിട്ട്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ളവര്‍ക്ക് ന്യു യോര്‍ക്ക് മഹാനഗരം പ്രത്യേക അനുഭവവുമായിരിക്കും.
മെട്രൊ റീജിയനില്‍ എട്ട് അസിയേഷനുകളാണുള്ളത്. മിക്ക പ്രതിനിധികളും പിന്തുണ വാഗ്ദാനം ചെയ്തിട്ടുണ്ട്.

ബോട്ട് ക്ലബിലുള്ള തുടക്കക്കരൊക്കെ ഇപ്പോള്‍ വയസരായിക്കൊണ്ടിരിക്കുന്നുവെന്നു കുഞ്ഞ് ചൂണ്ടിക്കാട്ടി. അതിനു പുറമേ കുറെ പേര്‍ ഭിന്നിച്ച് മറ്റൊരു ക്ലബും സ്ഥാപിച്ചു. ഒന്നായി നിന്നിരുന്നെങ്കില്‍ കൂടുതല്‍ വിജയ സാധ്യത ഉണ്ടായിരുന്നു. ഫ്‌ളഷിംഗ് മെഡോസില്‍ ഓഗസ്റ്റില്‍ നടക്കുന്ന ഡ്രാഗണ്‍ ബോട്ട് മത്സരത്തില്‍ രണ്ടു ക്ലബുകളുംപങ്കെടുക്കുന്നുണ്ട്. 150-ല്‍ പരം ടീമുകള്‍ പങ്കെടുക്കുന്ന ദേശീയ മത്സരമാണത്.

ക്ലബ്ബിലേക്കു കുറച്ചു യുവാക്കള്‍ വന്നിട്ടുണ്ട്. എന്നാല്‍ അതു പോര.താല്പര്യമുള്ള കൂടുതല്‍ പേര്‍ വരേണ്ടതുണ്ട്.

ഫിലിപ്പ് മഠത്തിലുമായി ചേര്‍ന്ന് ക്രിസ്ത്യന്‍ വേ ഇന്റര്‍നാഷണല്‍ എന്ന പേരില്‍ ഏതാനും വര്‍ഷം കേരളത്തിലെ ഏതാനും ആശുപത്രികളില്‍ ഭക്ഷണ വിതരണം നടത്തുകയുണ്ടായി.

അമേരിക്കയില്‍ സംഘടനകള്‍ ശോഷിക്കുന്നതില്‍ ഖേദമുണ്ടെന്നു കുഞ്ഞ് പറഞ്ഞു. ആദ്യകാലത്ത് ഫൊക്കാന സമ്മേളനങ്ങളില്‍ ആയിരങ്ങളാണു സ്വമേധയാ പങ്കെടുത്തിരുന്നത്. ഇപ്പോഴതില്ല. പല അംഗ സംഘടനകളും ഇലക്ഷനെ ലക്ഷ്യമാക്കിയുള്ള കടലാസു സംഘടനകളുമായി.

റീജിയനല്‍ കാന്‍സര്‍ സെന്റര്‍ പ്രോജക്ട് പോലുള്ള മികവുറ്റ ചാരിറ്റി പ്രവര്‍ത്തനങ്ങ്‌ളക്ക് ഇനിയും സാധ്യതകളൂണ്ട്. അതിനു ഫോമ ലക്ഷ്യമിടണം-കുഞ്ഞ് പറഞ്ഞു.
Join WhatsApp News
Vayanakaaran 2018-02-19 22:45:28
കമല സുരയ്യയുടെ പൂർവാശ്രമത്തിലെ
തറവാട്ടു പേര് ഈ മുഹമ്മദിന് എങ്ങനെ കിട്ടി. നാലപ്പാട്ട്. വെറുതെ ഒരു കൗതുകം.  നാലപ്പാട്ട്‌ നിന്നും മുമ്പ് മതം മാറിയവർ ഉണ്ടായിരുന്നോ?
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക