Image

ആരോഗ്യനില വഷളായി; മഅ്‌ദനിയെ നാളെ ആശുപത്രിയില്‍ പ്രവേശിപ്പിക്കും

Published on 19 February, 2018
ആരോഗ്യനില വഷളായി; മഅ്‌ദനിയെ നാളെ ആശുപത്രിയില്‍ പ്രവേശിപ്പിക്കും


ബംഗളുരു: പ്രമേഹം മൂര്‍ഛിക്കുകയും ഇരുകൈകളുടെയും പ്രവര്‍ത്തനക്ഷമത കുറയുകയും  ശക്തമായ തലവേദന അനുഭവപ്പെടുകയും ചെയ്‌ത സാഹചര്യത്തില്‍ അബ്ദുള്‍ നാസര്‍ മഅ്‌ദനിയെ നാളെ ബംഗളുരു നഗരത്തിലെ  എംഎസ്‌ രാമയ്യ മെമ്മോറിയല്‍ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ഹോസ്‌പിറ്റലില്‍ പ്രവേശിപ്പിക്കും.

കഴിഞ്ഞ ആഴ്‌ച മഅ്‌ദനിയെ പരിശോധിച്ച സൗഖ്യ ഹോളിസ്റ്റിക്‌ ഇന്റര്‍നാഷണല്‍ മാനേജിംഗ്‌ ഡയറക്ടര്‍ ഡോക്ടര്‍ ഐസക്‌ മത്തായിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്റെ നിര്‍ദേശപ്രകാരം നഗരത്തിലെ പ്രമുഖ ന്യൂറോളജിസ്റ്റായ ഡോക്ടര്‍ ആചാര്യയുടെ ചികിത്സ തേടുകയും അദ്ദേഹത്തിന്റെ നിര്‍ദേശപ്രകാരം തലയുടെയും കഴുത്തിന്റെയും എംആര്‍ഐ സ്‌കാന്‍ ഉള്‍പ്പെടെയുള്ള പരിശോധനകള്‍ നടത്തുകയും ചെയ്‌തിരുന്നു.

ശരീരത്തിലെ ഞരമ്‌ബുകളുള്‍പ്പെടെയുള്ള അവയവങ്ങളുടെ പരിശോധനകള്‍ക്കായി നാളെ എംഎസ്‌ രാമയ്യ മെമ്മോറിയല്‍ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയില്‍ അബ്ദുള്‍ നാസര്‍ മഅ്‌ദനിയെ പ്രവേശിപ്പിക്കുന്നത്‌.




Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക