Image

കൊളോണ്‍ കേരള സമാജം ജൂബിലി ലോട്ടറി കിക്കോഫ് ചെയ്തു

Published on 19 February, 2018
കൊളോണ്‍ കേരള സമാജം ജൂബിലി ലോട്ടറി കിക്കോഫ് ചെയ്തു

കൊളോണ്‍: കൊളോണ്‍ മലയാളി സമൂഹത്തിന്റെ ഹൃദയത്തുടിപ്പായി മാറിയ കൊളോണ്‍ കേരള സമാജം, മുപ്പത്തിയഞ്ചാമത് ജൂബിലിയോഘോഷത്തിന്റെ ഭാഗമായി നടത്തുന്ന ജൂബിലി ലോട്ടറിയുടെ കിക്കോഫ് കൊളോണില്‍ നടന്നു. സമാജത്തിന്റെ കുടുംബ സംഗമത്തോടനുബന്ധിച്ചുള്ള സാംസ്‌കാരിക പരിപാടിയില്‍ സമാജം ജനറല്‍ സെക്രട്ടറി ഡേവീസ് വടക്കുംചേരിയില്‍ നിന്നും സ്‌പെയിനില്‍ ഉപരിപഠനം നടത്തുന്ന വിന്‍സെന്‍ഷ്യന്‍ സഭാംഗമായ റവ.ഡോ. ജോര്‍ജ് ആയല്ലൂര്‍ ടിക്കറ്റ് ഏറ്റുവാങ്ങി വില്പനയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. 

ടിക്കറ്റ് വില ഒരു യൂറോയാണ്. ആകര്‍ഷകങ്ങളായ പത്തു സമ്മാനങ്ങളോടുകൂടിയ ലോട്ടറിയുടെ ഒന്നാം സമ്മാനം ഇന്ത്യയ്ക്കുള്ള ടു ആന്‍ഡ് ഫ്രോ എയര്‍ ടിക്കറ്റ് വുപ്പര്‍ത്താലിലെ ലോട്ടസ് ട്രാവല്‍സാണ് (സണ്ണി കോട്ടയ്ക്കമണ്ണില്‍) സ്‌പോണ്‍സര്‍ ചെയ്തിരിക്കുന്നത്. ഈ വര്‍ഷം ഓഗസ്റ്റ് 15 ന് വൈകുന്നേരം 4.30 ന് കൊളോണ്‍ വെസ്ലിങിലെ സെന്റ് ഗെര്‍മാനൂസ് ദേവാലയ പാരീഷ് ഹാളില്‍ നടക്കുന്ന സമാജത്തിന്റെ ഓണാഘോഷ വേളയില്‍ ലോട്ടറിയുടെ നറുക്കെടുപ്പ് നടത്തുമെന്നു ഭാരവാഹികള്‍ അറിയിച്ചു.

ട്രഷറര്‍ ഷീബ കല്ലറയ്ക്കല്‍, കള്‍ച്ചറല്‍ സെക്രട്ടറി ജോസ് കുന്പിളുവേലില്‍, വൈസ്പ്രസിഡന്റ് സെബാസ്റ്റ്യന്‍ കോയിക്കര, ജോയിന്റ് സെക്രട്ടറി ജോസ് നെടുങ്ങാട് എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക