Image

നോബിള്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റിന് ആവേശകരമായ സമാപനം

Published on 19 February, 2018
നോബിള്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റിന് ആവേശകരമായ സമാപനം

ദമാം : നോബിള്‍ ബാഡ്മിന്റണ്‍ ക്ലബ്ബ് സംഘടിപ്പിച്ച ആറാമതു മെഗാ സിംഗിള്‍സ്, ഡബിള്‍സ് ടൂര്‍ണമെന്റില്‍ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള കളിക്കാരുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. രണ്ട് ദിവസങ്ങളിലായി നടന്ന ടൂര്‍ണമെന്റില്‍ ഇന്ത്യ, ഇന്തോനേഷ്യ, പാക്കിസ്ഥാന്‍ , ഫിലിപ്പീന്‍സ് തുടങ്ങിയ രാജ്യങ്ങളില്‍ നിന്നായി പ്രീമിയര്‍ മുതല്‍ ഫ്‌ളൈറ്റ് 6 , മാസ്‌റ്റെയ്‌സ് , വെറ്ററന്‍സ് എന്നീ വിഭാഗങ്ങളില്‍ അഞ്ഞൂറില്‍പരം കളിക്കാര്‍ പങ്കെടുത്തു .ആദ്യമായിട്ടാണ് ഈസ്‌റ്റേണ്‍ പ്രൊവിന്‍സില്‍ ഒരു ബാഡ്മിന്റണ്‍ ക്ലബ്ബ് സിംഗിള്‍സ് ഡബിള്‍സ് ഒരുമിച്ച് നടത്തുന്നത് ആയതിനാല്‍ സംഘാടകര്‍ ഒരേ സമയം പത്ത് കോര്‍ട്ടുകള്‍ തയ്യാറാക്കിയെങ്കിലും ജനബാഹുല്യം കൊണ്ട് മത്സരങ്ങള്‍ നിശ്ചയിച്ച സമയത്തിനുള്ളില്‍ തീര്‍ക്കാനായില്ല . ടൂര്‍ണമെന്റിന്റെ സുവനീര്‍ പ്രകാശനം മുഖ്യ സ്‌പോണ്‍സറായ ഇറാന്‍ ഗ്രൂപ്പ് ഡയറക്ടര്‍ ബഷീര്‍ അഹമ്മദ് നിര്‍വഹിച്ചു . മേളയുടെ ഉദ്ഘാടനം നഖീല്‍ എക്‌സ്പ്രസ് റീജണല്‍ ഓപ്പറേഷന്‍ മാനേജര്‍ ഫക്രുല്‍ ഹസ്സന്‍ നിര്‍വഹിച്ചു . ചടങ്ങില്‍ ക്ലബ്ബ് പ്രസിഡന്റ് ഡോ ഹസന്‍ മുഹമ്മദ്, സെക്രട്ടറി ജോസഫ് ജോണ്‍, ട്രഷറര്‍ വിജയ് കുടിയിരിക്കല്‍ എന്നിവര്‍ സന്നിഹിതരായിരുന്നു .

ടൂര്‍ണമെന്റിലെ വിജയികള്‍ക്കും, റണ്ണറപ്പിനുമുള്ള ട്രോഫികള്‍ മുഹമ്മദ് അല്‍ തുവൈജിരി, കേണല്‍ ഫഹദ് അബ്ദുല്‍ അസീസ് അബ്ദുള്ള ,കേണല്‍ ഫഹദ് സഊദ് ബിന്‍ അബ്ദുല്‍ അസീസ് ,ഫഹദ് ഷംമാറി ,സഊദ് മുഹമ്മദ് അല്‍ ഹജ്‌രി ,അയ്യൂബ് മുഹമ്മദ് (ഗോള്‍ഡന്‍ആരോ) എന്നിവര്‍ വിതരണം ചെയ്തു .ടൂര്‍ണമെന്റ്മായി സഹകരിച്ച വ്യാപാരസ്ഥാപനങ്ങള്‍, അസോസിയേഷനുകള്‍ എന്നിവരെ മൊമെന്റോ നല്‍കി ആദരിച്ചു . മേളക്ക് ഹരി കൃഷ്ണന്‍ ,ജോര്‍ജ് പുത്തന്‍മഠം ,നിഹാദ് ,ഷറഫുദ്ദീന്‍ കാസ്സിം, അനില്‍ മത്തായി, മണികണ്ഠന്‍, ജാഫര്‍ഷാന്‍, മുനീബ് ,വൈശാഖ് എന്നിര്‍ നേതൃത്തം നല്‍കി .

മത്സര വിജയികള്‍ :വിന്നര്‍റണ്ണറപ്പ് എന്നീ ക്രമത്തില്‍ , സിംഗിള്‍സ് : പ്രീമിയര്‍ (ജുനൈദ് ശിഹാബ് മുഹമ്മദ് ), ചാമ്പ്യന്‍ഷിപ് (ലെഹാന്ഡ് റെയ്‌സ് നോമ്പിന്‍ ) ഫ്‌ളൈറ്റ് 1 (ഉസ്മാന്‍ അബ്ദുല്‍ ഹമീദ് ) ഫ്‌ലൈറ്റ് 2 ( പാര്‍ടിക്ക് നൗഫല്‍ ) ഫ്‌ലൈറ്റ് 3 (നൗഷീര്‍ ടോജി ) ഫ്‌ലൈറ്റ് 4 ( നെറ്റി സിയ ഷിഫാസ് ) ഫ്‌ലൈറ്റ് 5 (കൃഷ്ണ തിരുഷ് ) ഫ്‌ലൈറ്റ് 6 എ ( ഉമര്‍ അയ്യൂബ് മുഹമ്മദ് ഉഹൈദ് ) ഫ്‌ലൈറ്റ് 6 ബി (കാല്‍വിന്‍ എറിക് ) ഫ്‌ലൈറ്റ് 6 സി (ഫ്രാന്‍സീസ് ആന്‍ഡ്രു മാര്‍ക്ക്) ഡബിള്‍സ് : പ്രീമിയര്‍ (ഷാഹിം ബിനീഷ് & ടോണി ജാവേദ് )ചാമ്പ്യന്‍ഷിപ് എ (രമേശ് .എ കിരണ്‍ലാല്‍ & നൗഫല്‍ സാജിദ് )ചാമ്പ്യന്‍ഷിപ് ബി (അസ്‌ലം സക്കീര്‍ & വേണു തിലകന്‍ ) വെട്രാന്‍സ് എ (ആന്റണി ജൂലിയസ് & മുഹമ്മദ് അസ്‌ലം മഖ്ബൂല്‍ ) വെട്രാന്‍സ് ബി (സിബി സൈനുദ്ദീന്‍ &ഹസ്സന്‍ മുഹമ്മദ് ബിജു മാത്യു ) മാസ്‌റ്റേഴ്‌സ് എ (ബിനീഷ് റിയാസ് & ഫഹദ് മന്‍സൂര്‍ ) മാസ്‌റ്റേഴ്‌സ് ബി (അഷ്‌ക്കര്‍ അലി സിബ്ഗത്തുള്ള ഖാന്‍ & ഉമ്മര്‍ ജെയ്‌സല്‍) ഫ്‌ളൈറ്റ് 1 (ഷിബു ശിവദാസന്‍ ഷാഹിദ് & നിക്കി ബാബു നൗഫല്‍ നാസര്‍) ഫ്‌ലൈറ്റ് 2 (കാലത് അന്‍സാരി & മണികണ്ഠന്‍ ഹസീം) ഫ്‌ലൈറ്റ് 3 (റഫ്‌സല്‍ നവാസ് & തിരുഷ് വസീം ) ഫ്‌ലൈറ്റ് 4( ക്ലെറിക്ക് ജോണ്‍ ഫ്രാന്‍സീസ് ആന്‍ഡ്രുവ് & ലിയോ ഹിന ഫെര്‍ണാര്‍ഡോ സിബിയാന്‍ ) ഫ്‌ലൈറ്റ് 5 എ ( അഷ്‌കര്‍ അലി സിബ്ഗത്തുള്ള ഖാന്‍ & അനൂപ് അരുണ്‍ എഡ്‌വിന്‍ ) ഫ്‌ലൈറ്റ് 5 ബി (ആനന്ത് ശര്‍മ റിയാസ് & ജുനെറ്റ് മിക ) ഫ്‌ലൈറ്റ് 6 എ (ബാല മണി വേരു മാന്‍ & അഹമ്മദ് അല്‍ സദ ഉമര്‍ ) ഫ്‌ലൈറ്റ് 6 ബി (ലൈസന്‍ ജോബിന്‍ & ശുബ് നൂര്‍ ) ഫ്‌ളൈറ്റ് 6 സി ( ജോസിലിറ്റോ ക്രിസ്റ്റഫര്‍ & റിക്കോ ഡിജി).

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക