പ്രവീണ്‍ വര്‍ഗീസ് ഒരു കുടുംബത്തെയും ഒരു സമൂഹത്തെയും വിട്ടു പോയിട്ട് നാല്
വര്‍ഷം. ചെറിയ പ്രായം മുതല്‍ പ്രവീണ്‍ ഓടിക്കളിച്ച, വേദപാഠം പഠിച്ച,
പ്രാര്‍ത്ഥനയില്‍ പങ്കുചേര്‍ന്ന ആധ്യാത്മിക ഇടം കഴിഞ്ഞ ദിവസം പ്രവീണിന്റെ
ഓര്‍മ്മകള്‍ പങ്കുവയ്ക്കുന്ന ഇടമായി.
പ്രവീണിന്റെ നല്ല നിമിഷങ്ങള്‍ക്കു മുന്നില്‍ ധ്യാനനിരതരായി ഒട്ടേറെ
ആളുകള്‍. ഒരു പക്ഷെ പ്രവീണിന്റെ ഓര്‍മ്മകളുടെ മുഖമായിരുന്നു പങ്കെടുത്ത
ഓരോരുത്തര്‍ക്കും.
2014-ല്‍ സതേണ്‍ ഇല്ലിനോയി യുണിവേഴ്‌സിറ്റി കാര്‍ബണ്‍ഡേലില്‍ മരണപ്പെട്ട
പ്രവീണ്‍ വര്‍ഗീസിനു വേണ്ടി ചിക്കാഗോ മാര്‍ത്തോമാ പള്ളിയില്‍ നടന്ന
അനുസ്മരണം പ്രവീണിന്റെ ഓര്‍മ്മകളുടെ പങ്കുവയ്ക്കലായിരുന്നു
'പ്രവീണ്‍ കളിച്ചു വളര്‍ന്ന അവന്റെ ഓര്‍മ്മകള്‍ വിട്ടു മാറാത്ത ഇടമാണ്
മാര്‍ത്തോമാ ചര്‍ച്ച് . നാല് വര്‍ഷം കഴിഞ്ഞിട്ടും പ്രവീണിനു വേണ്ടി ഇവിടെ
കൂടിയിരിക്കുന്നവരുടെ എണ്ണം തന്നെ അത്ഭുതപ്പെടുത്തുന്നു 'എന്ന് പ്രവീണ്‍
വര്‍ഗീസിന്റെ 'അമ്മ ലവ്‌ലി വര്‍ഗീസ് പറഞ്ഞു.
ഷിജി അലക്‌സിന്റെയും ബീന വള്ളിക്കളത്തിന്റെയും നേതൃത്വത്തില്‍ നടന്ന ഈ അനുസ്മരണ പരിപാടിയില്‍ നിരവധി പേര്‍ പങ്കെടുത്തു.
പ്രവീണ്‍ ആക്ഷന്‍ കൗണ്‍സില്‍ കണ്‍വീനര്‍ ഗ്ലാഡ്‌സണ്‍ വര്‍ഗീസ്സ്വാഗതം
പറഞ്ഞു. സ്റ്റേറ്റ് റെപ്രസെന്റേറ്റിവ് ലോ ലാങ്ങ്, മോര്‍ട്ടണ്‍ ഗ്രോവ്
മേയര്‍ ഡാന്‍ ടി മരിയ, ലിന്റ ചാപ്പ, ലോറ മര്‍ഫി, മൈക്കല്‍ മസ്സ്മാന്‍
എന്നിവര്‍ പ്രസംഗിച്ചു.
ചിക്കാഗോ മാര്‍ത്തോമാ ചര്‍ച്ചിന്റെ വികാരി എബ്രഹാം സ്‌കറിയ പ്രവീണ്‍
അനുസ്മരണ സന്ദേശം നല്‍കി. സൂസന്‍ ഇടമല, പ്രവീണിന്റെ സഹോദരി പ്രിയ, സുമിത്ത്
തുടങ്ങിയവര്‍ പ്രവീണിന്റെ ഓര്‍മ്മകളെ അയവിറക്കി സംസാരിച്ചു. അയോണ ജോര്‍ജ്
ഗാനം ആലപിച്ചു. ലവ്‌ലിവര്‍ഗീസ് നന്ദി പറഞ്ഞു.