Image

ഫോമാ കണ്‍വെന്‍ഷനു തിലകക്കുറിയായി മെഗാ തിരുവാതിര

ബിന്ദു ടിജി Published on 20 February, 2018
ഫോമാ കണ്‍വെന്‍ഷനു തിലകക്കുറിയായി മെഗാ തിരുവാതിര
ചിക്കാഗോ: ഫെഡറേഷന്‍ ഓഫ് മലയാളിഅസോസിയേഷന്‍! ഓഫ് അമേരിക്കാസ്(ഫോമ)യുടെ രണ്ടായിരത്തിപതിനെട്ട് അന്താരാഷ്ട്ര ഫാമിലി കണ്‍വെന്‍ഷനു തിരശ്ശീല ഉയരുന്നത് മുന്നൂറ്റി ഒന്ന്മലയാളി പെണ്‍കൊടികള്‍ കൂടിഅണിയിച്ചൊരുക്കുന്ന തിരുവാതിരക്കളിയോടെ ആയിരിക്കും .

മുഖ്യാതിഥികളെ സ്വീകരിക്കുന്ന ചടങ്ങിനെതുടര്‍ന്ന് മെഗാ തിരുവാതിര അരങ്ങേറും. ചിക്കാഗോ യില്‍ നിന്നുള്ള ക്രിസ്‌റോസ് വടകരയാണ് 

ഈ   തിരുവാതിരകളിയുടെ കോഓര്‍ഡിനേറ്റര്‍. കേരളത്തിലെയൂണിവേഴ്‌സിറ്റി കലോല്‍സവങ്ങളില്‍വിവിധ നൃത്ത പരിപാടികളില്‍ പുരസ്‌കാര ജേതാവാണ്  ക്രിസ്‌റോസ് .

അമേരിക്കയില്‍ ഉടനീളമുള്ള വിവിധമലയാളി അസോസിയേഷനുകള്‍ ഉള്‍പ്പെട്ട  ഫോമായുടെ ഓരോ റീജിയണില്‍ നിന്നും 

തിരഞ്ഞെടുക്കപ്പെട്ട കലാകാരികള്‍ ആയിരിക്കും ഈ നൃത്തോത്സവംഅവതരിപ്പിക്കുക. 

അമേരിക്കയിലെ മലയാളി സംഘടനാചരിത്രത്തില്‍ ഒരു പക്ഷേ ഇത്രയേറെകലാകാരികളെ സംഘടിപ്പിച്ചുകൊണ്ടുള്ളആദ്യത്തെ നൃത്ത പരിപാടി കൂടിയാകും ഈ തിരുവാതിര .

ഒട്ടേറെ പരിശീലനവും തയ്യാറെടുപ്പും ആവശ്യമുള്ള ഈ കലാപരി പാടി രംഗത്തെത്തിക്കാന്‍ ഓരോ റീജിയനുംപ്രത്യേകം കോഓര്‍ഡിനേറ്റര്‍മാര്‍ഉണ്ടായിരിക്കും. 

ഗിന്നസ് ബുക്കില്‍ ഇടം നേടിയ അയ്യായിരത്തിലധികം വനിതകളുടെ തിരുവാതിരയെ അനുസ്മരിപ്പിക്കുന്നതാകും 

ഫോമാ കണ്‍വെന്‍ഷനിലെ ഈ തിരുവാതിര വിരുന്ന്. കേരളത്തനിമയും സംസ്‌കാരവുംഅമേരിക്കയില്‍ പ്രോത്സാഹിപ്പിക്കാനുംനിലനിര്‍ത്താനും ഫോമായുടെ ശ്രമത്തിന്റെ

ഒരു നേര്‍കാഴ്ച്ച കൂടിയാകും ഇത്.അതോടൊപ്പം വനിതകള്‍ക്ക് സംഘടനയില്‍ നല്‍കുന്ന പ്രതിനിധ്യത്തിന്റെ മറ്റൊരു തെളിവും പരമ്പരാഗതമായി ധനു മാസത്തിലെ  തിരുവാതിര നാളില്‍  വ്രതം നോറ്റ സ്ത്രീകള്‍ അനുഷ്ഠാനത്തിന്റെ ഭാഗമായാണ്തിരുവാതിര ക്കളി നടത്തിയിരുന്നത്.

എന്നാല്‍ ഇന്ന് കലോത്സവങ്ങളിലും മത്സരവേദികളിലും ഒരു 

ആകര്‍ഷണീയമായ ഇനം എന്ന നിലയിലേക്ക് മാറിക്കഴിഞ്ഞിരിക്കുന്നു കേരളത്തിന്റെ ഈ തനതു കലാരൂപം. 


രണ്ടായിരത്തി പതിനെട്ട്  ജൂണ് ഇരുപത്തി ഒന്ന്  മുതല്‍  ഇരുപത്തിനാലു  വരെ ഷിക്കാഗോയിലെ ഷാംബര്ഗിലുള്ള റിനൈസന്‍സ്  ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ വെ ച്ചായിരിക്കും കണ്‍വെന്‍ഷന്‍ നടക്കുക. ഫോമാ പ്രസിഡന്റ് ബെന്നി വച്ചാച്ചിറ, ജനറല്‍ സെക്രട്ടറി ജിബി തോമസ്, വൈസ് പ്രസിഡന്റ് ലാലി കളപുരയ്ക്കല്‍, ട്രഷറര്‍ ജോസി കുരിശുങ്കല്‍ , ജോയിന്റ് സെക്രട്ടറി വിനോദ് കൊണ്ടൂര്‍ , ജോയിന്റ്  ട്രഷറര്‍ ജോമോന്‍ കളപുരയ്ക്കല്‍ ,  കണ്‍വെന്‍ഷന്‍ ചെയര്‍മാന്‍ സണ്ണി  വള്ളിക്കുളം  എന്നിവര്‍ അടങ്ങുന്ന ഫോമാ എക്‌സിക്യൂട്ടീവ് കമ്മിറ്റി കണ്‍വന്‍ഷന്‍ വിജയകര മാക്കുന്നതിനുള്ള തീവ്ര ശ്രമങ്ങള്‍ നടത്തി കൊണ്ടിരിക്കുന്നു. 

ഫോമായെ കുറിച്ച് അറിയുവാനും കൂടുതല്‍ വിവരങ്ങള്‍ക്കും സന്ദര്‍ശിക്കുക
www.fomaa.net 
ബെന്നി വാച്ചാച്ചിറ 847 322  1973, ജിബി തോമസ് 914 573 1616 , ജോസി കുരിശിങ്കല്‍ 773 478 4357, ലാലി കളപ്പുരയ്ക്കല്‍ 516 232 4819, വിനോദ് കൊണ്ടൂര്‍ 313 208 4952, ജോമോന്‍ കുളപ്പുരയ്ക്കല്‍ 863 709 4434, സണ്ണി വള്ളിക്കളം 847 722 7598, ക്രിസ് റോസ് വടകര 708 662 0774.

ബിന്ദു ടിജി

ഫോമാ കണ്‍വെന്‍ഷനു തിലകക്കുറിയായി മെഗാ തിരുവാതിര
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക