Image

പഞ്ചാബ്‌ നാഷണല്‍ ബാങ്കിനെതിരെ നീരവ്‌ മോദി

Published on 20 February, 2018
പഞ്ചാബ്‌ നാഷണല്‍ ബാങ്കിനെതിരെ നീരവ്‌ മോദി
തട്ടിപ്പ്‌ നടത്തി ന്യൂയോര്‍ക്കിലേക്ക്‌ മുങ്ങിയ വജ്രവ്യാപാരി നീരവ്‌ മോദി പഞ്ചാബ്‌ നാഷണല്‍ ബാങ്കിനെതിരെ കടുത്ത ആരോപണവുമായി രംഗത്ത്‌. കിട്ടാക്കടം പഞ്ചാബ്‌ നാഷണല്‍ ബാങ്ക്‌ പെരുപ്പിച്ച്‌ കാട്ടിയെന്നാണ്‌ നീരവ്‌ മോദിയുടെ ആരോപണം. തിരിച്ചടക്കാനുള്ളത്‌ 5000 കോടിയില്‍ താഴെ മാത്രമെന്നും ബാങ്കിന്‌ നീരവ്‌ അയച്ച കത്തില്‍ പറയുന്നു.

 അനാവശ്യനിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നത്‌ പണം തിരിച്ചടയ്‌ക്കാനുള്ള സാധ്യത ഇല്ലാതാക്കുന്നുവെന്നും നീരവ്‌ വ്യക്തമാക്കി. വായ്‌പ തിരിച്ചടക്കാന്‍ സാധിക്കാത്ത സാഹചര്യം ഉണ്ടാക്കിയത്‌ പഞ്ചാബ്‌ നാഷണല്‍ ബാങ്ക്‌ തന്നെയാണെന്നും, നേരത്തെ വസ്‌തു വകകള്‍ വില്‍പന നടത്തി വായ്‌പ തിരിച്ചടക്കാമെന്ന്‌ താന്‍ പറഞ്ഞിരുന്നെന്നും മോദി കത്തില്‍ പറയുന്നു.

പഞ്ചാബ്‌ നാഷണല്‍ ബാങ്കുള്‍പ്പെടെയുള്ള ബാങ്കുകളില്‍ നിന്ന്‌ 11500 കോടി രൂപയാണ്‌ നീരദ്‌ മോദി എന്ന വജ്ര വ്യവസായി തട്ടിച്ചത്‌. ഇയാള്‍ ഇപ്പോള്‍ വിദേശത്താണ്‌. 

ഈ തട്ടിപ്പ്‌ കഥ പുറംലോകം അറിഞ്ഞ ദിവസങ്ങള്‍ക്ക്‌ ശേഷമാണ്‌ വിക്രം കോത്താരി എന്ന വ്യവസായി അലഹബാദ്‌ ബാങ്ക്‌, യൂണിയന്‍ ബാങ്ക്‌ എന്നിവിടങ്ങളില്‍ നിന്ന്‌്‌ 800 കോടി തട്ടിച്ച്‌ മുങ്ങിയിത്‌. പിന്നീടിത്‌ 3700 കോടി വരുമെന്ന്‌ സിബി െഎ വ്യക്തമാക്കി.

ഇന്ത്യന്‍ ബാങ്കിംഗ്‌ സംവിധാനത്തെ തന്നെ ചോദ്യം ചെയ്‌ത്‌ ആയിരങ്ങള്‍ തട്ടി മുങ്ങിയ വിജയ്‌ മല്യയടക്കമുള്ള വമ്പന്‍മാരും വിദേശത്തും സ്വദേശത്തുമായി കഴിയുകയാണ്‌.

ബെല്‍ജിയത്തിലെ ആന്റ്‌ വര്‍പ്പിലാണ്‌ നീരവ്‌ മോദി വളര്‍ന്നത്‌. വാര്‍ട്ടണ്‍ ബിസിനസ്‌ സ്‌കൂളില്‍ ചേര്‍ന്ന മോദി ഒരു വര്‍ഷത്തിനകം പഠനം ഉപേക്ഷിച്ച്‌ മുംബൈയില്‍ സ്വന്തം രത്‌നവ്യാപാര കമ്പനി രൂപീകരിക്കുകയായിരുന്നു. 



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക