Image

മുസ്‌ലീമായി തന്നെ ജീവിക്കണമെന്നു ഹാദിയ സുപ്രീം കോടതിയില്‍

Published on 20 February, 2018
മുസ്‌ലീമായി തന്നെ ജീവിക്കണമെന്നു ഹാദിയ സുപ്രീം കോടതിയില്‍
ന്യൂദല്‍ഹി: സുപ്രീം കോടതിയില്‍ ഹാദിയ സത്യവാങ്‌മൂലം സമര്‍പ്പിച്ചു. താന്‍ മുസ്‌ലീമാണെന്നും മുസ്‌ലീമായി തന്നെ ജീവിക്കണമെന്നുമാണ്‌ ഹാദിയ സുപ്രീം കോടതിയെ അറിയിച്ചത്‌.

സ്വതന്ത്രയായി ജീവിക്കാനുള്ള പൂര്‍ണ സ്വാതന്ത്ര്യം പുനസ്ഥാപിക്കണം. കൂടാതെ അനുഭവിച്ച പീഡനങ്ങള്‍ക്ക്‌ നഷ്ടപരിഹാരം നല്‍കാന്‍ നിര്‍ദേശിക്കണമെന്നും ഹാദിയ സുപ്രീം കോടതിയില്‍ നല്‍കിയ സത്യവാങ്‌മൂലത്തില്‍ ആവശ്യപ്പെട്ടു.

കേസില്‍ ഹാദിയയുടെ പിതാവ്‌ അശോകനും സുപ്രീം കോടതിയില്‍ സത്യവാങ്‌മൂലം നല്‍കിയിട്ടുണ്ട്‌. സൈനബയും സത്യസരണിയും ചെയ്യുന്നത്‌ രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ആണെന്നും ഹാദിയയെ സിറിയയിലേക്ക്‌ കടത്താനായിരുന്നു അവരുടെ ഉദ്ദേശമെന്നും സത്യവാങ്‌മൂലത്തില്‍ ഹാദിയയുടെ പിതാവ്‌ അശോകന്‍ പറയുന്നു.

ഹാദിയയെ ഭീകരരുടെ ലൈംഗിക അടിമയാക്കുകയായിരുന്നു ലക്ഷ്യം. സൈനബ പോപ്പുലര്‍ ഫ്രണ്ടിന്റെ സജീവ പ്രവര്‍ത്തകയാണ്‌. ഹാദിയ ഇസ്‌ലാം മതം സ്വീകരിച്ചതല്ല തന്റെ പ്രശ്‌നമെന്നും മകളുടെ സുരക്ഷ മാത്രമാണ്‌ താന്‍ നോക്കുന്നതെന്നും അദ്ദേഹം സത്യവാങ്‌മൂലത്തില്‍ പറയുന്നു.

ഹാദിയയും ഷെഫിന്‍ ജഹാനുമായുള്ള വിവാഹത്തിന്റെ നിയമസാധുത ഉറപ്പുവരുത്താന്‍ ഒരു അന്വേഷണ റിപ്പോര്‍ട്ടിനെയും ആശ്രയിക്കില്ലെന്ന്‌ സുപ്രീം കോടതി നേരത്തെ പറഞ്ഞിരുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക