Image

സഹൃദയ ക്രിസ്ത്യന്‍ ആര്‍ട്‌സ് സഹായനിധി കൈമാറി

ബെന്നി പരിമണം Published on 20 February, 2018
സഹൃദയ ക്രിസ്ത്യന്‍ ആര്‍ട്‌സ് സഹായനിധി കൈമാറി
ന്യൂയോര്‍ക്ക്:  സഹൃദയ ക്രിസ്ത്യന്‍ ആര്‍ട്‌സിന്റെ നേതൃത്വത്തില്‍ നടത്തിയ സ്വരതരംഗം സംഗീത പരിപാടിയില്‍ നിന്നും ലഭിച്ച പണം ജീവകാരുണ്യ പ്രവര്‍ത്തനത്തിനായി നല്‍കി. ന്യൂഡല്‍ഹിയില്‍ പ്രവര്‍ത്തിക്കുന്ന മൗണ്ട് താബോര്‍ സ്‌കൂളിനു കൈമാറിയ സാമ്പത്തിക സഹായം പൊന്നച്ചന്‍ യോഹന്നാന്‍ ഏറ്റുവാങ്ങി.

ഈ പരിപാടിയുടെ ഗ്രാന്റ് സ്‌പോണ്‍സര്‍മാരായ ആള്‍ സ്റ്റേറ്റ് ഇന്‍ഷുറന്‍സിന്റെ ജോസഫ് വി. തോമസ്, ഷാജി (സീമാറ്റ് ഓട്ടോസ്) മറ്റു സ്‌പോണ്‍സര്‍മാരായ സ്റ്റാന്‍ലി മാത്യു (റോയല്‍ റിയലിറ്റി), സാബു ലൂക്കോസ് (ബ്ലൂ ഓഷ്യന്‍), സാം കൊന്നമൂട്ടില്‍ (ബെന്റലി ലിമോസിന്‍), ഷാജി (ഗ്രീന്‍ പോയിന്റ് ട്രാവല്‍), ജോണ്‍സണ്‍ (ജി. ജെ. വെക്കേഷന്‍), സജി തോമസ് (എഎംബി മോഡ്‌ഗേജ്) എന്നിവര്‍ക്കും സാമ്പത്തിക സഹായ സഹകരണങ്ങള്‍ നല്‍കിയവര്‍ക്കും സഹൃദയ ക്രിസ്ത്യന്‍ ആര്‍ട്‌സ് നന്ദി അറിയിച്ചു.
സഹൃദയ ക്രിസ്ത്യന്‍ ആര്‍ട്‌സ് സഹായനിധി കൈമാറി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക