Image

ആമസോണ്‍ 20 നഗരങ്ങളില്‍ ജീവിക്കുന്ന വിദ്യാസമ്പന്നരെക്കുറിച്ച് പഠനം നടത്തി

എബ്രഹാം തോമസ് Published on 20 February, 2018
ആമസോണ്‍ 20 നഗരങ്ങളില്‍ ജീവിക്കുന്ന വിദ്യാസമ്പന്നരെക്കുറിച്ച് പഠനം നടത്തി
തിരഞ്ഞെടുത്ത 20  നഗരങ്ങളില്‍ ജീവിക്കുന്ന ബിരുദധാരികളുടെ വിവരങ്ങളും താരതമ്യ പഠനങ്ങളും ചില ഏജന്‍സികള്‍ പുറത്തുവിട്ടു. അമേരിക്കന്‍ സംവിധാനത്തില്‍ പഠനം പൂര്‍ത്തിയാക്കിയ സാങ്കേതിക ബിരുദധാരികളെ കേന്ദ്രീകരിച്ചാണ് പഠനം നടന്നത്. ആമസോണ്‍ ഡോട്ട്‌കോമിന്റെ രണ്ടാമത്തെ ആസ്ഥാനം (എച്ച്ക്യു 2) എവിടെ ആയിരിക്കണമെന്ന പരിശോധന നടക്കുന്ന സാഹചര്യത്തില്‍ കമ്പനി തിരഞ്ഞെടുത്ത 20 നഗരങ്ങളാണ് പഠന വിധേയമാക്കിയത്.

റിപ്പോര്‍ട്ടില്‍ ഡാലസ് ഫോര്‍ട്ട് വര്‍ത്ത് 47-ാം സ്ഥാനത്തായപ്പോള്‍ ലൊസാഞ്ചലസും മയാമിയും ആദ്യ 40 ന് പുറത്തായത് ശ്രദ്ധേയമായി. ഡാലസ് വിദ്യാസമ്പന്നരെ ആകര്‍ഷിക്കുന്നതില്‍ മുന്നിലാണ്. ശക്തമായ സമ്പദ്വ്യവ്യവസ്ഥയും താങ്ങാനാവുന്ന ജീവിത ചെലവും ഇതിന് പ്രധാന കാരണങ്ങളാണ്. മേഖലയുടെ വികാസം രാജ്യത്തിന്റെ ശരാശരിക്കു മുകളിലാണ്.

പ്രധാന യൂനിവേഴ്‌സിറ്റികളുള്ള നോര്‍ത്ത് കാരൈലനയിലെ റാലിയും ടെക്‌സസിലെ ഓസ്റ്റിനും ഒഹായോവിലെ കൊളമ്പസും മികച്ച വിദ്യാഭ്യാസമുള്ള ഉദ്യോഗസ്ഥര്‍ താമസിക്കുന്ന ഇടങ്ങളാണ്. 2016 ല്‍ ഡാലസ്‌ഫോര്‍ട്ട് വര്‍ത്ത് മേഖലയില്‍ ബിരുദധാരികളായ 3,77,000 പേരുണ്ടായിരുന്നു. റാലിയില്‍ 91,000 വും ഓസ്റ്റിനില്‍ 1,63,000 വും കൊളമ്പസില്‍ 1,29,000 വും മാത്രമായിരുന്നു.

വിവിധ വംശജരെ ആകര്‍ഷിക്കുന്ന നഗരമാണ് ഡാലസ്. 2010 മുതല്‍ 2015 വരെ ഡാലസ് നഗരം 41,000 കറുത്ത വംശജരെയും 32,000 വെളുത്ത വര്‍ഗക്കാരെയും 27,000 എഷ്യാക്കാരെയും സ്വീകരിച്ചു. ഹിസ്പാനിക്കുകളുടെ സംഖ്യയും വളരെ വലുതാണ് (യഥാര്‍ത്ഥ വിവരങ്ങള്‍ ലഭ്യമായിട്ടില്ല). ലെസ്ബിയന്‍, ഗേ, ട്രാന്‍സ്ജന്‍ഡര്‍ വിഭാഗത്തിനും ശക്തമായ സാന്നിദ്ധ്യമുണ്ട്. ആമസോണിന്റെ രണ്ടാമത്തെ ആസ്ഥാനം നിശ്ചയിക്കുമ്പോള്‍ ഡാലസിന്റെ ഈ പ്രത്യേകതകൂടി പരിഗണിക്കണമെന്നാണ് കരുതപ്പെടുന്നത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക