Image

40 കാന്‍സര്‍ രോഗികള്‍ക്ക് ചികിത്സാ സഹായവുമായി പി വി ഇട്ടന്‍ പിള്ള നാല്‍പ്പതാം ചരമദിനം കാരുണ്യസ്പര്‍ശമായി

സ്വന്തം ലേഖകന്‍ Published on 20 February, 2018
40 കാന്‍സര്‍ രോഗികള്‍ക്ക് ചികിത്സാ സഹായവുമായി പി വി ഇട്ടന്‍ പിള്ള നാല്‍പ്പതാം ചരമദിനം കാരുണ്യസ്പര്‍ശമായി
മുവാറ്റുപുഴ :ഫൊക്കാനാ എക്‌സിക്കുട്ടീവ് വൈസ് വൈസ് പ്രസിഡന്റ് ജോയ് ഇട്ടന്റെ പിതാവ് മുവാറ്റുപുഴ ,ഊരമന കര ,പാടിയേടത്ത് പി .വി ഇട്ടന്‍ പിള്ള (മുന്‍ ഗവണ്മെന്റ് കോണ്‍ട്രാക്ടര്‍ )യുടെ നാലപ്പതാം ചരമദിനം ഒരു മഹനീയ ജീവകാരുണ്യ കര്‍മ്മം കൊണ്ട് പവിത്രമായി മാറി . നാല്പ്പതു കാന്‍സര്‍ രോഗികള്‍ക്ക് ചികിത്സാ സഹായം നല്‍കിയാണ് പാടിയേടത്തു കുടുംബം ഈ ചരമദിനത്തെ വരവേറ്റത് .

ഫെബ്രുവരി പതിനെട്ട് ഞായറാഴ്ച രാവിലെ പതിനൊന്നു മണിക്ക് ജോയ് ഇട്ടന്റെ വസതിയില്‍ നടന്ന ചടങ്ങ് അക്ഷരാര്‍ത്ഥത്തില്‍ കാന്‍സര്‍ രോഗത്തില്‍ വലയുന്നവരുടെ സ്‌നേഹ സംഗമം കൂടിയായി മാറി.രാവിലെ നടന്ന പ്രാര്‍ത്ഥനകള്‍ക്ക് ശേഷം ജോയ് ഇട്ടന്റെ വസതിയില്‍ പതിനൊന്നുമണിക്ക് പി വി ഇട്ടന്‍ പിള്ള നാല്‍പ്പതാം ചരമദിന അനുസ്മരണ യോഗം നടന്നു.രണ്ടരലക്ഷം രൂപയുടെ സഹായം സാമ്പത്തികമായി
പിന്നോക്കം നില്‍ക്കുന്ന കാന്‍സര്‍ രോഗികള്‍ക്കായി നല്‍കിയ ജോയ് ഇട്ടന്റെയും സഹോദരങ്ങളുടെയും പ്രവര്‍ത്തി ഒരു ലോക മാതൃകയും ,ഒരു പിതാവിന് മരണശേഷം മക്കള്‍ക്ക് നല്‍കാവുന്ന ഏറ്റവും നല്ല ശേഷക്രിയ കൂടിയാണ് ഈ ജീവകാരുണ്യപ്രവര്‍ത്തണമെന്നു ചടങ്ങില്‍ ഉത്ഘാടനവും അനുഗ്രഹ പ്രഭാഷണം നടത്തിയ ക്‌നാനായ രൂപത ആര്‍ച് ബിഷപ് കുര്യാക്കോസ് മാര്‍ സേവേറിയോസ് മെത്രാപ്പോലീത്ത പറഞ്ഞു.

മക്കള്‍ ഇത്തരം സത്യപ്രവര്‍ത്തികള്‍ ചെയ്യണമെങ്കില്‍ അത് ആ പിതാവിന്റെ വലിയ മനസും ,അത്തരത്തില്‍ മക്കളെ വളര്‍ത്തുവാന്‍ കാട്ടിയ മനസും ആണെന്ന് എടുത്തു പറയേണ്ടതില്ല.താന്‍ ജീവിച്ച കാലയളവില്‍ തന്റെ പക്കല്‍ സഹായം തേടിവന്നിട്ടുള്ളവര്‍ക്കെല്ലാം സഹായം നല്‍കുകയും ചെയ്ത പി വി ഇട്ടന്‍ പിള്ളയുടെ മക്കള്‍ അത് തുടരുന്നതില്‍ ദൈവത്തിന്റെ കരുണയും,ദൈവം അതിനുള്ള സാഹചര്യം അവര്‍ക്കായി ഒരുക്കിയതുകൊണ്ടുമാണ് .ഈ സദ്പ്രവര്‍ത്തികള്‍ തുടരുവാന്‍ ഈശ്വരന്‍ ജോയ് ഇട്ടനും സഹോദരങ്ങള്‍ക്കും കൃപ നല്‍കട്ടെ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു .ചികിത്സാ സഹായത്തിന്റെ ആദ്യ തുക കാന്‍സര്‍ രോഗിയുടെ പ്രതിനിധിക്ക് നാലാക്കി ചാരിറ്റി പദത്തി അദ്ദേഹം ഉത്ഘാടനം ചെയ്യുകയും ചെയ്തു.
യാക്കോബായ സഭ അമേരിക്കന്‍ ,കാനഡാ ആര്‍ച്ബിഷപ് എല്‍ദോ മാര്‍
തീത്തോസ് അധ്യക്ഷത വഹിച്ചു വര്ഷാങ്ങളായി പരിചയമുള്ള ഒരു കുടുംബം.ആ കുടുംബം മുന്‍പും നടത്തിയിട്ടുള്ള ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയായിട്ടുള്ള തനിക്ക് ഈ ചടങ്ങു അതിനേക്കാള്‍ മഹത്വമുള്ള ഒന്നായി തോന്നുന്നുവന്നു അദ്ദേഹം പറഞ്ഞു.

കാരണം ആധുനിക കാലത്തില്‍ മരണശേഷം മാതാപിതാക്കളെ മറന്നു പോകുന്ന ഒരു സമൂഹം ഇന്നുണ്ട് .സ്വന്തം പിതാവിന്റെ സ്മരണയ്ക്ക് മുന്നില്‍ സാമ്പത്തികമായി ബുദ്ധിമുട്ടനുഭവിക്കുന്ന കാന്‍സര്‍ രോഗികള്‍ക്ക് ചികിത്സാ സഹായമായി നല്ലൊരു തുക മാറ്റിവയ്ക്കുക,അവരുടെ കുടുംബങ്ങള്‍ക്കൊപ്പം ഒരു സ്‌നേഹ വിരുന്നു സംഘടിപ്പിക്കുക ,ഇവയെല്ലാം ഈശ്വരന്റെ അനുഗ്രഹം ഈ കുടുംബത്തിലേക്ക് കടന്നു വരുന്നതിന്റെ സൂചനകള്‍ ആണ് .ഒപ്പം വിശ്വാസ സമൂഹത്തിനു ഒരു മാതൃകയും .അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പൗരസ്ത്യ സുവിശേഷ സഭ മെത്രാപ്പോലീത്ത മര്‍ക്കോസ് മാര്‍ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്ത ,മുന്‍ മന്ത്രിയും പിറവം എം എല്‍ എയുമായ അനൂപ് ജേക്കബ് ,മുവാറ്റുപുഴ എം എല്‍ എ എല്‍ദോ എബ്രഹാം,പിറവം
മുസിപ്പല്‍ ചെയര്‍മാന്‍ സാബു ജേക്കബ് ,കൂത്താട്ടുകുളം മുന്‍സിപ്പല്‍ ചെയര്‍മാന്‍ പ്രിന്‍സ് ജോണ്‍,മുന്‍ മുവാറ്റുപുഴ മുന്‍സിപ്പല്‍ ചെയര്‍മാന്‍ മേരി തോട്ടം ,കെ പി സി സി ജനറല്‍ സെക്രട്ടറിമാരായ  പ്രേമചന്ദ്രന്‍,ജെയ്‌സണ്‍ ജോസഫ്,കെ കെ
രാജു ,കെ എ സലിം,വിവിധ െ്രെകസ്തവ സഭകളുടെ കോര്‍ എപ്പിസ്‌കോപ്പാമാര്‍ ,സാമൂഹ്യ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ ആശംസകള്‍ നേരുകയും ചികിത്സാ സഹായ ധനം വിതരണം നടത്തുകയും ചെയ്തു.

തന്റെ ധന്യമായ ജീവിതത്തിന്റെ കേന്ദ്ര ബിന്ദുവായ പിതാവിന്റെ സ്മരണാര്‍ത്ഥം ഇത്തരത്തിലുള്ള ഒരു ചെറിയ പ്രോജക്ടിന് തുടക്കം കുറിക്കുവാനും ,അതൊരു തുടര്‍ പ്രോജക്ടായി മുന്നോട്ടു കൊണ്ടുപോകുവാനും ശ്രമിക്കുകയാണ്.അതിനാണ്
പിതാവിന്റെ നാല്‍പ്പതാം ചരമദിനം കാന്‍സര്‍ രോഗത്തിന്റെ തീക്ഷ്ണതയില്‍ വലയുന്ന നാല്‍പ്പത്കാന്‍സര്‍ രോഗികളുടെ ചിക്ത്‌സയ്ക്കായി ഒരു ചെറിയ സഹായ ധനം നല്‍കുവാന്‍ തീരുമാനിച്ചതെന്നു സ്വാഗതെ പ്രസംഗത്തില്‍ ജോയ് ഇട്ടന്‍ പറഞ്ഞു.മാധ്യമപ്രവര്‍ത്തകന്‍ ജോണ്‍സണ്‍ മാമ്മലശ്ശേരി ആയിരുന്നു എം സി
40 കാന്‍സര്‍ രോഗികള്‍ക്ക് ചികിത്സാ സഹായവുമായി പി വി ഇട്ടന്‍ പിള്ള നാല്‍പ്പതാം ചരമദിനം കാരുണ്യസ്പര്‍ശമായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക