Image

പ്രവാസികള്‍ക്ക് ആധാര്‍ പാന്‍കാര്‍ഡ് ലിങ്കിംങ്ങ് ബാധകമല്ല

ജോര്‍ജ് ജോണ്‍ Published on 20 February, 2018
പ്രവാസികള്‍ക്ക് ആധാര്‍ പാന്‍കാര്‍ഡ് ലിങ്കിംങ്ങ് ബാധകമല്ല
\
ഫ്രാങ്ക്ഫര്‍ട്ട്-മുംബൈ: ഈ വര്‍ഷം ജൂലൈ ഒന്ന് മുതല്‍ പാന്‍കാര്‍ഡ് ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിക്കുന്നത് നിര്‍ബന്ധമാക്കി കേന്ദ്രസര്‍ക്കാര്‍ ഉത്തരവിറക്കിയിരിക്കുകയാണ്. കേന്ദ്ര പ്രത്യക്ഷ നികുതി വകുപ്പ് ആധാര്‍ പാന്‍കാര്‍ഡ് ലിങ്കിങ്ങില്‍ നിന്ന് ചിലരെ ഉപാധികളോടെ ഒഴിവാക്കിയിട്ടുണ്ട്. ആദായ നികുതി നിയമത്തിലെ സെക്ക്ഷന്‍ 139എ പ്രകാരമാണിത്.

ഇന്ത്യന്‍ ആദായ നികുതി നിയമമനുസരിച്ച് നോണ്‍ റസിഡന്റ് ഇന്ത്യന്‍(എന്‍.ആര്‍.െഎ) എന്ന
വിഭാഗത്തില്‍പ്പെടുന്നവര്‍, ഇന്ത്യന്‍ പൗരത്വം ഇല്ലാത്തവര്‍, 80 വയസിന് മുകളില്‍ പ്രായമുള്ളവര്‍,
അസം, ജമ്മുകശ്മീര്‍, മേഘാലയ എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ളര്‍ എന്നിവരെയെല്ലാമാണ്
ആധാര്‍ കാര്‍ഡ് പാന്‍കാര്‍ഡുമായി ലിങ്ക് ചെയ്യുന്നതില്‍ നിന്ന് ഒഴിവാക്കിയിരിക്കുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക