Image

മുടങ്ങിയ കെഎസ്ആര്‍ടിസി പെന്‍ഷന്‍ വിതരണത്തിനും ഉദ്ഘാടനം: അപഹാസ്യമെന്ന് ചെന്നിത്തല

Published on 20 February, 2018
മുടങ്ങിയ കെഎസ്ആര്‍ടിസി പെന്‍ഷന്‍ വിതരണത്തിനും ഉദ്ഘാടനം: അപഹാസ്യമെന്ന് ചെന്നിത്തല

തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സിയുടെ മുടങ്ങിക്കിടന്ന പെന്‍ഷന്‍ വിതരണം പുനരാരംഭിച്ചതിനും  ഉദ്ഘാടനച്ചടങ്ങ് സംഘടിപ്പിച്ചത് കുറച്ച് കടന്ന കൈയ്യായിപ്പോയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പെന്‍ഷന്‍ മുടങ്ങിയതിന് ഉത്തരവാദി സര്‍ക്കാര്‍ മാത്രമാണ്. അഞ്ചു മാസക്കാലം പാവപ്പെട്ട പെന്‍ഷന്‍കാരെ സര്‍ക്കാര്‍ തീരാദുരിത്തതിലാക്കി. പലരും ആത്മഹത്യ ചെയ്തു. ഒരു നേരത്തെ മരുന്നിന് പോലും പണമില്ലാതെ നരകയാതന അനുഭവിച്ചവര്‍ നിരവധിയാണ്.

ഒടുവില്‍ പെന്‍ഷന്‍കാര്‍ക്ക് അനിശ്ചിതകാല സത്യാഗ്രഹം ഇരിക്കേണ്ടിയും വന്നു. അങ്ങനെ ഗത്യന്തരമില്ലാതെയാണ് സര്‍ക്കാരിന് പെന്‍ഷന്‍ വിതരണം പുനരാരംഭിക്കാന്‍ നടപടി സ്വീകരിക്കേണ്ടി വന്നത്. അങ്ങനെ സര്‍ക്കാര്‍ തന്നെ സൃഷ്ടിച്ച ദുരിതം അവസാനിപ്പിക്കുന്നതിന്റെ ഉദ്ഘാടനമാണ് മുഖ്യമന്ത്രി നടത്തിയത്. ഇത് അപഹാസ്യമാണ്. 

സര്‍ക്കാരിന്റെ ക്രൂരത കാരണം ആത്മഹത്യ ചെയ്ത പെന്‍ഷന്‍കാരുടെ കാര്യത്തില്‍ അനുശോചന പ്രമേയം അവതരിപ്പിച്ച ശേഷമായിരുന്നു മുഖ്യമന്ത്രി ഉദ്ഘാടനം നടത്തേണ്ടയിരുന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക