Image

രമയെന്നല്ല, ഒരു സ്ത്രീയ്ക്കുനേരെയും സൈബര്‍ ആക്രമണം പാടില്ല വനിത കമ്മീഷന്‍ അധ്യക്ഷ

Published on 20 February, 2018
രമയെന്നല്ല, ഒരു സ്ത്രീയ്ക്കുനേരെയും സൈബര്‍ ആക്രമണം പാടില്ല  വനിത കമ്മീഷന്‍ അധ്യക്ഷ

കൊച്ചി: കെ.കെ രമയ്ക്ക് എതിരെയെന്നല്ല, കേരളത്തിലെ ഒരു സ്ത്രീക്ക് നേരെയും സൈബര്‍ ആക്രമണങ്ങള്‍ ഉണ്ടാവാന്‍ പാടില്ലെന്ന് വനിത കമ്മീഷന്‍ അധ്യക്ഷ എം. സി. ജോസഫൈന്‍. കെ.കെ രമയുടെ പരാതി ലഭിച്ചിട്ടുണ്ടോയെന്ന് പരിശോധിച്ച് നടപടി സ്വീകരിക്കുമെന്നും അവര്‍ പറഞ്ഞു. കൊച്ചിയില്‍ നടന്ന അദാലത്തിന്റെ ഭാഗമായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു വനിത കമ്മീഷന്‍ അധ്യക്ഷ.  കുടുംബ പ്രശ്‌നങ്ങള്‍ സ്വത്ത് സംബന്ധിച്ച പ്രശ്‌നങ്ങള്‍, ഗാര്‍ഹിക പ്രശ്‌നങ്ങള്‍ എന്നിവയാണ്.

വിദ്യാസമ്പന്നരായ യുവതികള്‍ പോലും പലതരത്തിലുള്ള ചതികളിലും അകപ്പെടുന്നുണ്ട്. അതിനാല്‍ കേരളത്തിലെ എല്ലാ കോളേജുകളും കേന്ദ്രീകരിച്ച് കലാലയജ്യോതി എന്നപേരില്‍  ബോധവത്കരണ പരിപാടികള്‍ക്ക് വനിത കമ്മീഷന്‍ തുടക്കം കുറിച്ചതായി എം സി ജോസഫൈന്‍ പറഞ്ഞു.  

വിവാഹം കഴിഞ്ഞ് ഒരുവര്‍ഷത്തിനുള്ളില്‍ തന്നെ കുടുംബ പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നത് അപ്പോള്‍ വലിയ തോതില്‍ കൂടിയിട്ടുണ്ട്.  അത്തരം സാഹചര്യങ്ങള്‍ ഒഴിവാക്കാനായി വിവാഹപൂര്‍വ്വ ശില്‍പശാലകളും വനിതകമ്മീഷന്‍ സംഘടിപ്പിക്കാറുണ്ടെന്നും കമ്മീഷന്‍ അധ്യക്ഷ അറിയിച്ചു. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക