Image

ഗ്രന്ഥകാരന്‍ കെ പാനൂര്‍ അന്തരിച്ചു

Published on 20 February, 2018
ഗ്രന്ഥകാരന്‍ കെ പാനൂര്‍ അന്തരിച്ചു

പാനൂര്‍: ഗ്രന്ഥകാരനും സാമൂഹിക പ്രവര്‍ത്തകനുമായ കെ പാനൂര്‍ (84) അന്തരിച്ചു. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കേരളത്തിലെ ആഫ്രിക്ക, ഹാ നക്‌സല്‍ ബാരി, കേരളത്തിലെ അമേരിക്ക തുടങ്ങിയ ഗ്രന്ഥങ്ങളുടെ രചയിതാവാണ്. കേരളത്തിലെ ആദിവാസികളെ കുറിച്ചുള്ള ആദ്യ പഠനഗ്രന്ഥമായാണ് കേരളത്തിലെ ആഫ്രിക്ക പരിഗണിക്കപ്പെടുന്നത്. 

കെ കുഞ്ഞിരാമന്‍ എന്നാണ് യഥാര്‍ഥപേര്. കെ പാനൂര്‍ എന്നത് തൂലികാനാമമാണ്. കേരള സര്‍ക്കാര്‍ സര്‍വീസില്‍ റവന്യൂ വിഭാഗം ജീവനക്കാരനായാണ് ഔദ്യോഗികജീവിതം ആരംഭിച്ചത്. 2006 ല്‍ സമഗ്രസംഭാവനയ്ക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചു. കവിത അടക്കമുള്ള എഴുത്തിന്റെ മറ്റു മേഖലകളിലും പാനൂരിന്റെ സംഭാവനകളുണ്ട്. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക