Image

പിഎന്‍ബി തട്ടിപ്പ്: ബാങ്കിനെയും ഓഡിറ്റര്‍മാരെയും പഴിച്ച് ജെയ്റ്റ്‌ലി

Published on 20 February, 2018
പിഎന്‍ബി തട്ടിപ്പ്: ബാങ്കിനെയും ഓഡിറ്റര്‍മാരെയും പഴിച്ച് ജെയ്റ്റ്‌ലി
ന്യൂഡല്‍ഹി:  വജ്രവ്യാപാരി നീരവ് മോദി പഞ്ചാബ് നാഷണല്‍ ബാങ്കില്‍നിന്ന് 11400 കോടിയുടെ തട്ടിപ്പു നടത്തിയ സംഭവത്തില്‍ പ്രതികരണവുമായി കേന്ദ്രധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. പി എന്‍ ബി മാനേജ്‌മെന്റും ഓഡിറ്റര്‍മാരുമാണ് വിഷയത്തില്‍ കുറ്റക്കാരെന്ന് അദ്ദേഹം പറഞ്ഞു. പി എന്‍ ബി തട്ടിപ്പ് പുറത്തു വന്നതിനു ശേഷം ഇതാദ്യമായാണ് അരുണ്‍ ജെയ്റ്റ്‌ലി വിഷയത്തില്‍ പ്രതികരിച്ചത്.

മാനേജ്‌മെന്റിന് അധികാരം നല്‍കുന്നത് അത് ഫലപ്രദമായും ശരിയായ രീതിയിലും പ്രയോഗിക്കുമെന്ന പ്രതീക്ഷയിലാണ്. അതുകൊണ്ടു തന്നെ ഇക്കാര്യത്തില്‍ എന്തെങ്കിലും വീഴ്ചയുണ്ടായാല്‍ അതിന് ഉത്തരവാദികള്‍ മാനേജ്‌മെന്റ് തന്നെയാണ് -ജെയ്റ്റ്‌ലി പറഞ്ഞു. 

അസോസിയേഷന്‍ ഓഫ് ഡെവലപ്‌മെന്റ് ഫിനാന്‍സിങ് ഇന്‍സ്റ്റിറ്റിയൂഷന്‍സ് ഇന്‍ ഏഷ്യ ആന്‍ഡ് പസഫിക്കിന്റെ ഡല്‍ഹിയില്‍ നടന്ന വാര്‍ഷിക സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഓഡിറ്റര്‍മാര്‍ എന്തു ചെയ്യുകയായിരുന്നെന്നും അദ്ദേഹം ചോദിച്ചു. തട്ടിപ്പ് കണ്ടെത്തുന്നതില്‍ പരാജയപ്പെട്ട സാഹചര്യത്തില്‍ ഓഡിറ്റര്‍മാര്‍ ആത്മപരിശോധന നടത്തണമെന്നും ജെയ്റ്റ്‌ലി കൂട്ടിച്ചേര്‍ത്തു.




Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക