Image

ഓസ്ട്രിയയിലെ ക്‌നാനായ സമൂഹത്തിന് പുതിയ നേതൃത്വം

Published on 20 February, 2018
ഓസ്ട്രിയയിലെ ക്‌നാനായ സമൂഹത്തിന് പുതിയ നേതൃത്വം

വിയന്ന: ഓസ്ട്രിയയിലെ ക്‌നാനായ കാത്തലിക് കമ്യൂണിറ്റിയുടെ 2018 വര്‍ഷത്തേയ്ക്കുള്ള പുതിയ കമ്മിറ്റി അംഗങ്ങളെ തെരഞ്ഞെടുത്തു. ജനുവരിയില്‍ നടന്ന വാര്‍ഷിക പൊതുയോഗത്തില്‍ എബി കൊച്ചുപറന്പില്‍ (പ്രസിഡന്റ്), മജോള്‍ ചിറ്റേട്ട് (വൈസ് പ്രസിഡന്റ്), അലക്‌സ് വിലങ്ങാട്ടുശേരില്‍ (ജനറല്‍ സെക്രട്ടറി), ലില്ലി മാക്കില്‍ (ജോയിന്റ് സെക്രട്ടറി/പിആര്‍ഒ), അലക്‌സ് വരിക്കമാന്‍തൊട്ടിയില്‍ (ട്രഷറര്‍) എന്നിവരെ മുഖ്യഭാരവാഹികളായും ഡികെസിസി പ്രതിനിധിയായി എബ്രഹാം കുരുട്ടുപറന്പില്‍, പ്രോഗ്രാം കോഓര്‍ഡിനേറ്റര്‍മാരായി വില്‍സണ്‍ പോളയ്ക്കല്‍, സ്‌പോര്‍ട്‌സ് കോഓര്‍ഡിനേറ്റര്‍മാരായി എബി കുരുട്ടുപറന്പില്‍, ജോമോന്‍ പണിക്കപ്പറന്പില്‍, പയസ് കടുന്തനാംകുഴിയില്‍, അലക്‌സ് പള്ളിപ്പുറത്ത്, വിമെന്‍സ് ഫോറം പ്രതിനിധികളായി നൈസി കണ്ണന്പാടം, മിനി വിളങ്ങാട്ടുശേരില്‍, ദീപ പള്ളിപ്പുറത്ത്, മോളികുട്ടി പടിഞ്ഞാറേക്കാലയില്‍ എന്നിവരെയും തെരഞ്ഞെടുത്തു.

യൂത്ത് കോഓര്‍ഡിനേറ്റര്‍മാരായി മനോജ് പടിഞ്ഞാറേക്കാലയില്‍, ശരത് കൊച്ചുപറന്പില്‍, മീനു മാക്കില്‍, റോസ്‌മേരി വിളങ്ങാട്ടുശേരില്‍, കുട്ടികള്‍ക്കുവേണ്ടി നൈസി കണ്ണന്പാടം, കുഞ്ഞുമോള്‍ വരിക്കമാന്‍തൊട്ടിയില്‍ എന്നിവരും നിമ്മി കൊച്ചുപറന്പില്‍, മേഴ്‌സി പോളയ്ക്കല്‍, കുഞ്ഞുമോള്‍ വരിക്കമാന്‍തൊട്ടിയില്‍ എന്നിവരെ സ്വീകരണ കമ്മിയിലേയ്ക്കും തെരഞ്ഞെടുത്തു.

ജിബു ചിറ്റേട്ട്, പിയുഷ് കണ്ണന്പാടം, തോമസ് മാക്കില്‍, മാത്യു പടിഞ്ഞാറേക്കാലയില്‍, തങ്കമ്മ കോയിത്തറ, സലോമി കുരുട്ടുപറന്പില്‍, നിഷ പണിക്കപ്പറന്പില്‍, ജോസ് & മേരി വട്ടപ്പറന്പില്‍, സജി & ലിസി തച്ചേട്ട്, സ്മിത കടുന്തനാംകുഴിയില്‍ എന്നിവര്‍ കമ്മിറ്റി അംഗങ്ങളും ജിമ്മി കോയിത്തറ, എബ്രഹാം കുരുട്ടുപറന്പില്‍ എന്നിവര്‍ ഉപദേശക സമിതിയിലേയ്ക്കും തെരഞ്ഞെടുക്കപ്പെട്ടു. ജോര്‍ജ് വടക്കുംചേരിയില്‍ എക്‌സ് ഓഫീഷ്യോയായി തുടരും.

റിപ്പോര്‍ട്ട്: ജോബി ആന്റണി

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക