Image

ഇന്ത്യന്‍ വംശജന്‍ സ്‌കോട്ട്‌ലന്‍ഡ് യാര്‍ഡിന്റെ തലപ്പത്തേക്ക്

Published on 20 February, 2018
ഇന്ത്യന്‍ വംശജന്‍ സ്‌കോട്ട്‌ലന്‍ഡ് യാര്‍ഡിന്റെ തലപ്പത്തേക്ക്

ലണ്ടന്‍: ലോക പ്രശസ്ത കുറ്റാന്വേഷണ ഏജന്‍സിയായ ബ്രിട്ടനിലെ സ്‌കോട്ട്‌ലന്‍ഡ് യാര്‍ഡിന്റെ തീവ്രവാദ വിരുദ്ധ വിഭാഗത്തിന്റെ തലപ്പത്തേക്ക് പരിഗണിക്കപ്പെടുന്നതില്‍ ഇന്ത്യന്‍ വംശജനും. ഇപ്പോഴത്തെ മേധാവി അടുത്ത മാസം വിരമിക്കുന്നതോടെ നിലവിലുള്ള മെട്രോപൊളിറ്റന്‍ പോലീസ് ഡെപ്യൂട്ടി കമീഷണര്‍ നീല്‍ ബസു ആ സ്ഥാനത്തേക്കെത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

കഴിഞ്ഞ മൂന്നു വര്‍ഷമായി തീവ്രവാദ വിരുദ്ധ സേനയില്‍ പ്രവര്‍ത്തിക്കുന്ന ബസു നിലവില്‍ റൗളിയുടെ നേര്‍ താഴെ റാങ്കിലുള്ള ഉദ്യോഗസ്ഥനാണ്. ബ്രിട്ടനില്‍നിന്നും ഐഎസില്‍ ചേരാന്‍ പോയ യുവാക്കളില്‍ 100 പേര്‍ കൊല്ലപ്പെട്ടു, പകുതിയിലധികം ആളുകള്‍ മടങ്ങിയെത്തി. ബാക്കി വരുന്ന ആളുകളെ തടയുമെന്നും അദ്ദേഹം അവകാശപ്പെട്ടു. 

ഓണ്‍ലൈന്‍ വഴി പാശ്ചാത്യ രാജ്യങ്ങളില്‍ ആക്രമണം നടത്താന്‍ അനുയായികളോട് ആവശ്യപ്പെടുന്ന പ്രവണതയാണ് നിലവില്‍ രാജ്യം നേരിടുന്ന ഏറ്റവും വലിയ ഭീഷണി. ഐഎസിനെ സൈനിക നടപടികളിലൂടെ അവസാനിപ്പിക്കാം. എന്നാല്‍, ഇന്നിതൊരു വെര്‍ച്വല്‍ ശൃംഖലയായി മാറിയിട്ടുണ്ടെന്നും ന്യൂയോര്‍ക്കില്‍ നടന്ന മുഖാമുഖത്തില്‍ ബസു പറഞ്ഞു. വര്‍ഷങ്ങള്‍ക്കുമുന്പ് ഇന്ത്യയില്‍നിന്നു കുടിയേറിയ ബസുവിെന്റ അച്ഛന്‍ ഗുണ്ടാ സംഘങ്ങളുടെ കുറ്റകൃത്യങ്ങളെ നിരീക്ഷണ ചുമതലയുള്ള കമാന്‍ഡറായിരുന്നു. മെട്രോ പോലീസ് അസിസ്റ്റന്റ് കമ്മീഷണര്‍ ഹെലന്‍ ബാള്‍, വെസ്റ്റ് മിഡില്‍ ലാന്‍ഡ് ചീഫ് കോണ്‍സ്റ്റബിള്‍ ഡേവ് തോംസണ്‍ എന്നിവരും സാധ്യത പട്ടികയിലുണ്ടെങ്കിലും ബസുവിനു തന്നെയാണ് കൂടുതല്‍ സാധ്യത കല്പിക്കപ്പെടുന്നത്.

റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക