Image

ജാര്‍ഖണ്ഡില്‍ പോപ്പുലര്‍ ഫ്രണ്ടിനു നിരോധനം

Published on 20 February, 2018
ജാര്‍ഖണ്ഡില്‍ പോപ്പുലര്‍ ഫ്രണ്ടിനു നിരോധനം


ജാര്‍ഖണ്ഡ്‌: ജാര്‍ഖണ്ഡില്‍ പോപ്പുലര്‍ ഫ്രണ്ട്‌ ഓഫ്‌ ഇന്ത്യയെ സര്‍ക്കാര്‍ നിരോധിച്ചു. പോപ്പുലര്‍ ഫ്രണ്ട്‌ പ്രവര്‍ത്തകര്‍ ഇസ്ലാമിക്‌ സ്റ്റേറ്റിന്റെ സ്വാധീനത്തിലാണ്‌ പ്രവര്‍ത്തിക്കുന്നത്‌ എന്ന്‌ ആരോപിച്ചാണ്‌ നിരോധനം. ആഭ്യന്തര മന്ത്രാലയം മുന്നോട്ട്‌ വച്ച നിര്‍ദ്ദേശത്തിന്‌ നിയമ വകുപ്പിന്റെ പിന്തുണയുമായപ്പോഴാണ്‌ ഈ തീരുമാനമെന്ന്‌ ചൊവ്വാഴ്‌ച്ച പുറത്തിറക്കിയ ഔദ്യോഗിക വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.

പല ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നും പ്രവര്‍ത്തകര്‍ രഹസ്യമായി സിറിയയിലേക്ക്‌ കടന്നിട്ടുള്ളതായും ഇസ്ലാമിക്‌ സ്റ്റേറ്റിനു വേണ്ടി പ്രവര്‍ത്തിക്കുന്നതായും സ്‌പെഷല്‍ ബ്രാഞ്ച്‌ അന്വേഷണത്തില്‍ കണ്ടെത്തിയത്തിയെന്നും അറിയിപ്പില്‍ പറയുന്നു. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക