Image

വിഴിഞ്ഞം പാത കൊങ്കണ്‍ റെയില്‍വേ നിര്‍മ്മിക്കും.

Published on 20 February, 2018
വിഴിഞ്ഞം പാത  കൊങ്കണ്‍ റെയില്‍വേ  നിര്‍മ്മിക്കും.

തിരുവനന്തപുരം: എട്ട്‌ കിലോമീറ്റര്‍ തുരങ്കമുള്‍പ്പെടെ 12 കിലോമീറ്റര്‍ നീളത്തിലുള്ള വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തെ ദേശീയ റെയില്‍ പാതയുമായി ബന്ധിപ്പിക്കുന്ന ലിങ്ക്‌ പാത ഇനി കൊങ്കണ്‍ റെയില്‍വേയെ നിര്‍മ്മിക്കും.

550 കോടി രൂപ ചെലവിട്ട്‌ നിര്‍മ്മിക്കുന്ന പാതയുടെ നിര്‍മ്മാണക്കരാര്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിദ്ധ്യത്തില്‍ വിഴിഞ്ഞം തുറമുഖ കമ്‌ബനി എം.ഡി ഡോ. ജയകുമാറും കൊങ്കണ്‍ റെയില്‍വേ സി.എം.ഡി സഞ്‌ജയ്‌ ഗുപ്‌ത ഒപ്പ്‌ വെച്ചു.

പ്രധാന റെയില്‍വേ ലൈനില്‍ ബാലരാമപുരത്തു നിന്ന്‌ വിഴിഞ്ഞത്തേക്കാണ്‌ പാത നിര്‍മ്മിക്കുക. നേരത്തേ നിര്‍മ്മാണ ചുമതലയേറ്റെടുത്ത റെയില്‍ വികാസ്‌ നിഗം പിന്മാറിയതിനെ തുടര്‍ന്നാണ്‌ കൊങ്കണ്‍ റെയില്‍വേക്ക്‌ നല്‍കിയത്‌.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക