Image

തിരുവനന്തപുരത്ത്‌ ബൈക്കിലെത്തി ആസിഡ്‌ ആക്രമണം: അധ്യാപിക ഗുരുതരാവസ്ഥയില്‍

Published on 21 February, 2018
തിരുവനന്തപുരത്ത്‌ ബൈക്കിലെത്തി ആസിഡ്‌ ആക്രമണം:  അധ്യാപിക ഗുരുതരാവസ്ഥയില്‍
തിരുവനന്തപുരം നഗരത്തെ ഭീതിയിലാഴ്‌ത്തി അധ്യാപകയ്‌ക്ക്‌ നേരെ ആസിഡ്‌ ആക്രമണം. ചൊവ്വാഴ്‌ച വൈകീട്ടോടെയായിരുന്നു ആക്രമണം നടന്നത്‌. കാട്ടാക്കട കുറ്റിച്ചല്‍ മന്തിക്കളം തടത്തരികത്ത്‌ വീട്ടിവ്‌ മോഹനന്‍ ലില്ലി ദമ്പതികളുടെ മകള്‍ ജീന മോഹനന്‌ (23)നേരെയായിരുന്നു ആക്രമണം നടന്നത്‌. ഗുരുതരാവസ്‌തയിലായ ജീന ആസ്‌പത്രിയില്‍ പ്രവേശിപ്പിച്ചു.

 വളവില്‍ വെച്ച്‌ കുറ്റിച്ചാല്‍ തച്ചന്‍കോട്‌ കരിംഭൂതത്താന്‍ പാറവളപ്പില്‍ ചൊവ്വാഴ്‌ച വൈകീട്ടോടെയായിരുന്നു സംഭവം. ആര്യനാട്ടെ സ്വകാര്യ സ്‌കൂള്‍ അധ്യാപികയാണ്‌ ജീന.  സ്‌കൂള്‍ വിട്ട്‌ വീട്ടിലേക്ക്‌ ബൈക്കില്‍ പോകവെയാണ്‌ ബൈക്കില്‍ പിറകെ എത്തിയ രണ്ട്‌ പേര്‍ ജീനക്ക്‌ നേരെ ആസിഡ്‌ ആക്രമണം നടത്തിയത്‌.

ആസിഡ്‌ ദേഹത്ത്‌ വീണതോടെ ജീന ഉറക്കെ നിലവിളിച്ചത്‌ കേട്ട്‌ ഓടിക്കൂടിയ നാട്ടുകാര്‍ ഉടന്‍ തന്നെ അവരെ അടുത്തുള്ള പ്രഥമികാരോഗ്യ കേന്ദ്രത്തില്‍ എത്തിച്ചു.തുടര്‍ന്ന്‌ മെഡിക്കല്‍ കോളേജിലേക്ക്‌ മാറ്റി. 

 ആസിഡ്‌ വീണ്‌ ജീനയുടെ വസ്‌ത്രം ദേഹത്ത്‌ ഒട്ടിപ്പിടിച്ചിരിന്നു. കൈയ്യിലും മുതുകിലുമെല്ലാം ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്‌. ബൈക്കിലെത്തിയ രണ്ട്‌ പേരാണ്‌ ആസിഡ്‌ ഒഴിച്ചതെന്നും എന്നാല്‍ ഇരുവരും ഹെല്‍മെറ്റ്‌ ധരിച്ച്‌ മുഖം മറച്ചിരുന്നെന്നും ജീന പോലീസില്‍ മൊഴി നല്‍കി. സംഭവത്തില്‍ പോലീസ്‌ അന്വേഷണം ആരംഭിച്ചു. കുറ്റിച്ചല്‍ ജങ്‌ഷന്‌ സമീപത്തുള്ള സിസിടിവി കാമറകളും പോലീസ്‌ പരിശോധിക്കുന്നുണ്ട്‌


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക