Image

മാലിദ്വീപ്‌ പ്രതിസന്ധി: അടിയന്തരാവസ്ഥ 30 ദിവസത്തേയ്‌ക്ക്‌ കൂടി നീട്ടി

Published on 21 February, 2018
മാലിദ്വീപ്‌ പ്രതിസന്ധി: അടിയന്തരാവസ്ഥ 30 ദിവസത്തേയ്‌ക്ക്‌ കൂടി നീട്ടി


മാലി: മാലി ദ്വീപില്‍ പ്രതിസന്ധി തുടരുന്നു. മാലിദ്വീപിലെ 15 ദിവസത്തെ അടിയന്തരാവസ്ഥ ഒരു മാസത്തേയ്‌ക്ക്‌ കൂടി നീട്ടിയിട്ടുണ്ട്‌. രാഷ്ട്രീയ പ്രതിസന്ധി പരിഹരിക്കുന്നതിന്‌ അന്താരാഷ്ട്ര സമൂഹം സമ്മര്‍ദ്ദം ചെലുത്തി വരുന്നതിനിടെയാണ്‌ പ്രസിഡന്റ്‌ അബ്ദുള്ള യമീനാണ്‌ മാലിദ്വീപിലെ അടിയന്തരാവസ്ഥ 30 ദിവസത്തേയ്‌ക്ക്‌ കൂടി നീട്ടിനല്‍കിയിട്ടുള്ളത്‌.

ഫെബ്രുവരി ആദ്യമാണ്‌ നേരത്തെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുള്ളത്‌. മാലിദ്വീപില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിന്‌ പിന്നാലെ രണ്ട്‌ സുപ്രീം കോടതി ജഡ്‌ജിമാരെ പോലീസ്‌ അറസ്റ്റ്‌ ചെയ്‌തിരുന്നു. ഇതേത്തുടര്‍ന്ന്‌ കോടതി പുതിയ ഉത്തരവ്‌ പുറത്തിറക്കിയിരുന്നു. രാഷ്ട്രീയ തടവുകാരെ മോചിപ്പിക്കാനുള്ള ഉത്തരവാണ്‌ സുപ്രീം കോടതി പരിഷ്‌കരിച്ചത്‌.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക