Image

താജ്‌മഹല്‍ ശിവക്ഷേത്രമല്ലെന്ന്‌ പുരാവസ്‌തു വകുപ്പ്‌

Published on 21 February, 2018
താജ്‌മഹല്‍ ശിവക്ഷേത്രമല്ലെന്ന്‌ പുരാവസ്‌തു വകുപ്പ്‌


ആഗ്ര: താജ്‌മഹല്‍ മുഗള്‍ ചക്രവര്‍ത്തി ഷാജഹാന്റേയും അദ്ദേഹത്തിന്റെ ഭാര്യ മുംതാസിന്റേയും ശവകുടീരമാണെന്നും ശിവക്ഷേത്രമാണെന്ന വാദം തെറ്റാണെന്നും ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ്‌ ഇന്ത്യ.കഴിഞ്ഞ ദിവസം ആഗ്ര കോടതിയില്‍ നല്‍കിയ സത്യവാങ്‌മൂലത്തിലാണ്‌ ആര്‍ക്കിയോളജിക്കല്‍ സര്‍വെയുടെ വിശദീകരണം.

താജ്‌മഹല്‍ ശിവ ക്ഷേത്രമായിരുന്നുവെന്നും ഹിന്ദുക്കള്‍ക്ക്‌ താജ്‌മഹലില്‍ ആരാധന നടത്താന്‍ അവകാശമുണ്ടെന്നും കാണിച്ച്‌ ആഗ്ര കോടതിയില്‍ കേസ്‌ നിലവിലുണ്ട്‌. ഇതിന്‌ മറുപടിയായാണ്‌ താജ്‌മഹല്‍ ശിവ ക്ഷേത്രമായിരുന്നുവെന്നതിന്‌ തെളിവുകള്‍ ഇല്ലെന്ന്‌ കാട്ടി ആര്‍ക്കിയോളജിക്കല്‍ സര്‍വെ ഓഫ്‌ ഇന്ത്യ സത്യവാങ്‌മൂലം നല്‍കിയത്‌. താജ്‌മഹല്‍ ഹിന്ദു ക്ഷേത്രമായിരുന്നുവെന്നതിന്‌ തെളിവുകള്‍ ഇല്ലെന്ന്‌ കേന്ദ്രസര്‍ക്കാരും മുമ്‌ബ്‌ വ്യക്തമാക്കിയിരുന്നു.

ആഗ്രയിലെ സൗധം താജ്‌മഹലല്ല ശിവക്ഷേത്രമായ തേജോ മഹാലയ ആണന്നും ഷാജഹാനല്ല രജപുത്ര രാജാവായ രാജാമാന്‍ സിങ്‌ ആണ്‌ ഈ സൗധം പണികഴിപ്പിച്ചത്‌ എന്നുമാണ്‌ ഒരു വിഭാഗം അവകാശപ്പെട്ടത്‌.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക