Image

ഹാദിയയെ സിറിയയിലേക്ക്‌ കടത്താന്‍ ശ്രമമെന്ന്‌ അച്ഛന്‍ അശോകന്‍

Published on 21 February, 2018
ഹാദിയയെ സിറിയയിലേക്ക്‌ കടത്താന്‍ ശ്രമമെന്ന്‌ അച്ഛന്‍ അശോകന്‍


ഹാദിയയെ സിറിയയിലേക്ക്‌ കടത്താന്‍ ശ്രമമെന്ന്‌ അച്ഛന്‍ അശോകന്‍. ഇതാണ്‌ ഷെഫിന്‍ ജഹാനും സൈനബയും ലക്ഷ്യമിടുന്നതെന്നും അശോകന്‍ സുപ്രീം കോടതിയെ അറിയിച്ചു. സത്യവാങ്‌മൂലത്തിലാണ്‌ അശോകന്‍ ഇക്കാര്യം വ്യക്തമാക്കിയത്‌.

തന്റെ പ്രശ്‌നം ഹാദിയ ഇസ്ലാം വിശ്വാസം സ്വീകരിച്ചതില്ല. അതില്‍ എതിര്‍പ്പില്ല. ഹാദിയുടെ സുരക്ഷയാണ്‌ പ്രശ്‌നം. കേസില്‍ ഹാദിയും സത്യവാങ്‌മൂലം സമര്‍പ്പിച്ചിരുന്നു.

മുസ്ലിം ആയി ജീവിക്കണം, തനിക്ക്‌ മാതാപിതാക്കളോട്‌ വെറുപ്പില്ലെന്ന്‌ ഹാദിയ സത്യവാങ്‌മൂലത്തില്‍ അറിയിച്ചിട്ടുണ്ട്‌. ഞാന്‍ മുസ്ലിമാണ്‌. തനിക്ക്‌ സ്വതന്ത്രയായി ജീവിക്കുന്നതിനുള്ള പൂര്‍ണസ്വാതന്ത്രം വേണം. അതു കോടതി പുനഃസ്ഥാപിക്കണമെന്ന്‌ ഹാദിയ ആവശ്യപ്പെട്ടത്‌. കേസ്‌ കോടതി വ്യാഴാഴ്‌ച്ച പരിശണിക്കും.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക