Image

കണ്ണൂരിലെ സമാധാന യോഗം അലസിപ്പിരിഞ്ഞു; യു ഡി എഫ്‌ ബഹിഷ്‌കരിച്ചു

Published on 21 February, 2018
കണ്ണൂരിലെ സമാധാന യോഗം അലസിപ്പിരിഞ്ഞു; യു ഡി എഫ്‌ ബഹിഷ്‌കരിച്ചു

കണ്ണൂരില്‍ സമാധാനയോഗത്തിനിടെയും കോണ്‍ഗ്രസ്‌-സിപിഐഎം നേതാക്കള്‍ തമ്മില്‍ പോര്‌. യുഡിഎഫ്‌ യോഗം ബഹിഷ്‌കരിച്ചു. കണ്ണൂരില്‍ തുടരുന്ന രാഷ്ട്രീയ കൊലപാതകങ്ങളുടെ പശ്ചാത്തലത്തില്‍ മന്ത്രി എ കെ ബാലന്റെ അധ്യക്ഷതയില്‍ കണ്ണൂര്‍ കളക്ട്രേറ്റില്‍ ചേര്‍ന്ന യോഗത്തിലാണ്‌ നേതാക്കള്‍ ഏറ്റുമുട്ടിയത്‌.

രാഷ്ട്രീയ കക്ഷി നേതാക്കളെ ക്ഷണിച്ച ചടങ്ങില്‍ നിന്ന്‌ എംഎല്‍എമാരെ ഒഴിവാക്കിയെന്നാണ്‌ കോണ്‍ഗ്രസ്‌ ആരോപണം. ഇതിനിടെ ചടങ്ങില്‍ കെ കെ രാകേഷ്‌ എംപി പങ്കെടുത്തതാണ്‌ ഡിസിസി പ്രസിഡന്റ്‌ സതീശന്‍ പാച്ചേനിയെ ചൊടിപ്പിച്ചത്‌. തുടര്‍ന്ന്‌ കെ കെ രാകേഷ്‌ യോഗത്തില്‍ പങ്കെടുക്കാന്‍ പാടില്ലെന്ന കോണ്‍ഗ്രസിന്റെ വാദത്തെ എതിര്‍ത്ത്‌ സിപിഐഎം ജില്ലാ സെക്രട്ടറി പി ജയരാജന്‍ ശബ്ദമുയര്‍ത്തിയതോടെ നേതാക്കള്‍ യോഗഹാളില്‍ വാഗ്വാദം ആരംഭിക്കുകയായിരുന്നു.

സിപിഐഎമ്മിന്റെ നാലു പ്രധിനിധികളെ ഉള്‍പ്പെടുത്തിയതിനെ ഇതെന്താ പാര്‍ട്ടി സമ്മേളനമാണോ..? എന്നാണ്‌ സതീശന്‍ പാച്ചേനി ചോദിച്ചത്‌.

യോഗസ്ഥലത്ത്‌ ക്ഷണിക്കാതിരുന്ന എംഎല്‍എമാരായ കെ സി ജോസഫ്‌, സജീവ്‌ ജോസഫ്‌, കെ എം ഷാജി എന്നിവര്‍ സംഭവ സ്ഥലത്തെത്തുകയും ജനപ്രതിനിധികളായ തങ്ങള്‍ക്ക്‌ എന്താണ്‌ വിലക്കെന്ന ചോദ്യമുന്നയിച്ചതോടെ. യോഗസ്ഥലത്തു നിന്ന്‌ പിന്മാറാന്‍ താന്‍ കെ കെ രാകേഷ്‌ എം.പി തീരുമാനിക്കുകയായിരുന്നു.




Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക