Image

ദല്‍ഹി എ.കെ.ജി സെന്ററിന്‌ മുന്നില്‍ കെ.കെ രമയുടെ സമരം

Published on 21 February, 2018
 ദല്‍ഹി എ.കെ.ജി സെന്ററിന്‌ മുന്നില്‍ കെ.കെ രമയുടെ സമരം
ന്യൂദല്‍ഹി: ദല്‍ഹി എ.കെ.ജി ഭവന്‌ മുന്‍പില്‍ ആര്‍.എം.പി.ഐ നേതാവ്‌ കെ.കെ രമയുടെ നേതൃത്വത്തില്‍ വനിതകളുടെ സമരം തുടങ്ങി. സി.പി.ഐ.എം എന്റെ ഭര്‍ത്താവിനെ കൊന്നു, ഇപ്പോള്‍ അവര്‍ എന്റെ സഖാക്കള്‍ക്ക്‌ പിന്നാലെയാണ്‌ എന്ന ബാനര്‍ പിടിച്ചുകൊണ്ടായിരുന്നു എ.കെ.ജി സെന്ററിന്‌ മുന്നില്‍ കെ.കെ രമയുടെ സമരം.

രാവിലെ 10 മുതല്‍ നടക്കുന്ന പ്രതിഷേധത്തില്‍ കെ.കെ. രമ ഉള്‍പ്പെടെയുള്ള നിരവധി വനിതകള്‍ പങ്കെടുത്തു. ആര്‍.എം.പി.ഐയുടെ നേതൃത്വത്തിലാണ്‌ പ്രതിഷേധം സംഘടിപ്പിച്ചത്‌. കേരളത്തില്‍ സി.പി.ഐ.എം നടത്തുന്ന അക്രമങ്ങള്‍ സിപി.ഐ.എം ദേശീയ നേതൃത്വത്തിന്റെ ശ്രദ്ധയില്‍ കൊണ്ടുവരാനാണ്‌ ആര്‍.എം.പിയുടെ സമരം.

കെ.കെ രമയ്‌ക്കെതിരെ സംഘടിതപരമായി നടത്തുന്ന അപകീര്‍ത്തിപ്രചരണങ്ങള്‍ അവസാനിപ്പിക്കുക, സി.പി.ഐ.എം അക്രമരാഷ്ട്രീയം അവസാനിപ്പിക്കുക തുടങ്ങിയ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയായിരുന്നു എ.കെ.ജി ഭവന്‌ മുന്നിലേക്കുള്ള ആര്‍.എം.പി.ഐയുടെ സമരം.

ജീവിക്കാനും സ്വതന്ത്രമായി രാഷ്ട്രീയ പ്രവര്‍ത്തനം നടത്താനും അനുവദിക്കാത്ത സി.പി.ഐ.എമ്മിന്റെ ഫാസിസ്റ്റ്‌ നടപടിക്കെതിരെയാണ്‌ പ്രതിഷേധമെന്ന്‌ കെ.കെ. രമ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക