Image

പൊലീസ്‌ നായ ആദ്യമെത്തുക മുഖ്യമന്ത്രിയുടെ ഓഫീസിലേക്കെന്ന്‌ കെ.മുരളീധരന്‍

Published on 21 February, 2018
പൊലീസ്‌ നായ ആദ്യമെത്തുക മുഖ്യമന്ത്രിയുടെ ഓഫീസിലേക്കെന്ന്‌ കെ.മുരളീധരന്‍

തിരുവനന്തപുരം: യൂത്ത്‌ കോണ്‍ഗ്രസ്‌ നേതാവ്‌ ഷുഹൈബിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ മുഖ്യമന്ത്രിക്ക്‌ പങ്കുണ്ടെന്ന പ്രസ്‌താവനയുമായി കോണ്‍ഗ്രസ്‌ നേതാവ്‌ കെ.മുരളീധരന്‍. കേസന്വേഷണം ശരിയായ ദിശയിലാണെങ്കില്‍ പൊലീസ്‌ നായ ആദ്യമെത്തുന്നത്‌ മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസിലായിരിക്കുമെന്ന്‌ കെ.മുരളീധരന്‍ പറഞ്ഞു.

പിണറായി അറിയാതെ കണ്ണൂരില്‍ ഒരില പോലും അനങ്ങില്ലെന്നും അതുകൊണ്ട്‌ തന്നെ ഷുഹൈബ്‌ വധത്തില്‍ മുഖ്യമന്ത്രിക്ക്‌ പങ്കുണ്ടെന്ന്‌ ഉറപ്പിക്കാമെന്നും മുരളീധരന്‍ പറഞ്ഞു. ഷുഹൈബ്‌ വധത്തില്‍ യഥാര്‍ത്ഥ പ്രതികളെ പിടികൂടണമെന്ന്‌ ആവശ്യപ്പെട്ട്‌ യൂത്ത്‌ കോണ്‍ഗ്രസ്‌ സെക്രട്ടേറിയറ്റിന്‌ മുന്നില്‍ നടത്തുന്ന സമരത്തെ അഭിസംബോധന ചെയ്‌ത്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക