Image

മക്കള്‍ നീതി മയ്യം: കമല്‍ഹാസന്‍ പാര്‍ട്ടിയുടെ പേര്‌ പ്രഖ്യാപിച്ചു

Published on 21 February, 2018
മക്കള്‍ നീതി മയ്യം: കമല്‍ഹാസന്‍  പാര്‍ട്ടിയുടെ പേര്‌ പ്രഖ്യാപിച്ചു

നടന്‍ കമല്‍ഹാസന്‍ തന്റെ പാര്‍ട്ടിയുടെ പേര്‌ ഔദ്യോഗികമായി പ്രഖ്യാപിച്ചു. മധുരയില്‍ നടന്ന പൊതു ചടങ്ങിലാണ്‌ മക്കല്‍ നീതി മയ്യം എന്ന പാര്‍ട്ടിയുടെ പേര്‌ കമല്‍ഹാസന്‍ പ്രഖ്യാപിച്ചത്‌. പീപ്പിള്‍സ്‌ ജസ്റ്റീസ്‌ ഫോറം എന്നാണ്‌ അതിന്റെ ഇംഗ്ലീഷ്‌ തര്‍ജമ.


പാര്‍ട്ടിയുടെ പേരിനൊപ്പം തന്നെ വെള്ള കറുപ്പ്‌ ചുവപ്പ്‌ കോംപിനേഷനിലുള്ള പാര്‍ട്ടി ഫ്‌ളാഗും അദ്ദേഹം അനാവരണം ചെയ്‌തു. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ്‌ കെജരിവാള്‍ ഉള്‍പ്പെടെ സമാനന്തര രാഷ്ട്രീയധാരയില്‍നില്‍ക്കുന്നവരുടെ സാന്നിദ്ധ്യം പാര്‍ട്ടി പ്രഖ്യാപനവേദിയില്‍ ശ്രദ്ധേയമായി.






Join WhatsApp News
നാരദന്‍ 2018-02-21 10:16:53
തുടക്കത്തില്‍ തന്നെ മയ്യത്തായി 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക