Image

റഷ്യന്‍ ഗൂഢാലോചന എത്രപേര്‍ വിശ്വസിക്കും? (ബി ജോണ്‍ കുന്തറ)

Published on 21 February, 2018
റഷ്യന്‍ ഗൂഢാലോചന എത്രപേര്‍ വിശ്വസിക്കും? (ബി ജോണ്‍ കുന്തറ)
മാധ്യമങ്ങളില്‍ ഇന്നു നാം കാണുന്ന വാര്‍ത്തകള്‍ കഴിഞ്ഞ തിരഞ്ഞെടുപ്പില്‍, രാജ്യത്തെ അമ്പരിപ്പിച്ചു ഇളക്കിമറിച്ചു.

ഇതിനെല്ലാം കാരണക്കാര്‍ ഏതാനും റഷ്യാക്കാര്‍ ഫേസ് ബൂക്കെന്ന സോഷ്യല്‍ മാധ്യമത്തില്‍ ട്രംപിനെ അനുകൂലിച്ചു പോസ്റ്റിങ്ങുകള്‍നടത്തി. ഈ ഫേസ് ബുക്ക് ആക്രമണത്തിന് റഷ്യയുടെ അണുബോബുകളേക്കാള്‍ ശക്തിയുണ്ടന്നാണ് പലരുടേയും വാദം.

രാജ്യത്തെ അമ്പരിപ്പിച്ച ഇളക്കിമറിക്കുന്ന സംഭവം കഴിഞ്ഞ പ്രസിഡന്റ്റ് തിരഞ്ഞെടുപ്പില്‍ നടന്നു റഷ്യ ഫേസ് ബുക്കെന്ന സോഷ്യല്‍ മീഡിയയില്‍ 40000 അടുത്തു ഡോളര്‍ മുടക്കി പരസ്യങ്ങള്‍ വാങ്ങി ഡൊണാള്‍ഡ് ട്രമ്പിനെ അമേരിക്കയുടെ പ്രസിഡന്റ്റാക്കി.

നിങ്ങളില്‍ എത്രപേര്‍ വിശ്വസിക്കും? എത്ര പേര്‍, റോബര്‍ട്ട് മുള്ളര്‍ കുറ്റപ്പെടുത്തുന്ന പരസ്യങ്ങള്‍ FB ല്‍ കണ്ടു നിങ്ങളുടെ വോട്ടുകള്‍ മാറ്റിക്കുത്തി? ഇതിനോടകം റോബര്‍ട്ട് മുള്ളറിന്റ്റെ അന്വേഷണ പട 14 മില്യണ്‍ ഡോളറിനടുത്തു നികുതിപ്പണം ചിലവാക്കി എന്നിട്ടു പൊതു ജനത്തിനു കിട്ടിയതോ അമേരിക്കയിലില്ലാത്ത 13 റഷ്യക്കാരെ കുറ്റമോ അവര്‍ FB ല്‍ പരസ്യo വാങ്ങി.

ഈ 13 പ്രതികളെ ഏത് കോടതയില്‍ വിസ്തരിക്കും? ഇവരെ US ലേയ്ക്ക് ആരു കൊണ്ടുവരും അതോ മുള്ളര്‍ റഷ്യയില്‍ പോയി കേസുനടത്തുമോ? ചിലര്‍ പറഞ്ഞേക്കാം അമേരിക്കക്ക് കുറ്റവാളികൈമാട്ട ഉടമ്പടി പ്രകാരം ഇവരെ ഇവിടെ കൊണ്ടുവരുവാന്‍ പറ്റുമെന്ന്. എന്നാല്‍ ഇരു രാജ്യങ്ങളുമായി നടപ്പിലാക്കുവാന്‍ പറ്റുന്ന ഒരു ഉടമ്പടിയുമില്ല .2013ല്‍, NASA ല്‍ നിന്നും രഹസ്യങ്ങള്‍ ചോര്‍ത്തി രാജ്യoവിട്ടു റഷ്യയില്‍ അഭയം തേടിയ എഡ്വേര്‍ഡ് സ്നോഡന്‍ ഇയാളെ ഇവിടെക്കൊണ്ടുവരുന്നതിന് ഒബാമാ ശ്രമിച്ചു എന്നാല്‍ വിജയിച്ചില്ല.

ഇതുമാതിരി റഷ്യയും പലേ അവസരങ്ങളില്‍ അവരുടെ പൗരന്‍മാരെ അമേരിക്കയില്‍ നിന്നും വിട്ടുകിട്ടുന്നതിന് ശ്രമം നടത്തിയിട്ടുണ്ട്.
എന്താണ് റഷ്യക്കാര്‍ ചെയ്തകുറ്റം അമേരിക്കന്‍ തിരഞ്ഞെടുപ്പില്‍ വോട്ടര്‍മാരെ സ്വാധീനിക്കുന്നതിന് ഒളിമാര്‍ഗങ്ങളിലൂടെ പ്രവര്‍ത്തിച്ചു മുഗ്യമായും മാധ്യമങ്ങളിലൂടെ. രണ്ടു രാഷ്ട്രീയ പക്ഷവും കഴിഞ്ഞ തിരഞ്ഞെടുപ്പിയില്‍ മാധ്യമ പ്രചാരണങ്ങള്‍ക്കുമാത്രം ഹില്ലരി 104നും ട്രംപ് 80 മില്ല്യനും ചിലവഴിച്ചു ഇതിവരുടെ തിരഞ്ഞെടുപ്പു ഫണ്ടില്‍ നിന്നും.

കൂടാതെ ഇവരെ അനുകൂലിച്ച സംഘടനകള്‍ ചിലവാക്കിയതിന്റ്റെ കണക്കുകള്‍ ബില്യണ്‍ തലത്തിലേയ്ക്കു പോകും. ഈ പരസ്യങ്ങളെല്ലാം സമ്മതിദായകരെ യാഥാര്‍ഥ്യങ്ങള്‍ പറഞ്ഞു മനസിലാക്കുന്നതിനായിരുന്നു എന്ന് നിങ്ങളാരെങ്കിലും കരുതുന്നുണ്ടോ?

ഈ വിഷയം ആസ്പദമാക്കി റഷ്യാക്കാര്‍ വരുന്നു എന്ന തലക്കെട്ടില്‍ ഒരു ലേഖനം ഇ-മലയാളിയില്‍ എഴുതിയിരുന്നു. അതില്‍ പറഞ്ഞ പലതും വീണ്ടും ആവര്‍ത്തിക്കുന്നു. ഇന്നു നാം കാണുന്ന രീതിയിലുള്ള തമ്മില്‍ തമ്മിലുള്ള ഒളിപ്പോരുകള്‍, രാഷ്ട്രങ്ങള്‍ ഉടലെടുത്തനാള്‍ മുതല്‍തുടര്‍ന്നുവരുന്നു. പരസ്പരം പലേ രീതികളിലും തന്ത്രവും കുതന്ത്രവും അനുകരിച്ചു സ്വാധീനം ചെലുത്തുന്നതിനു എല്ലാവരും ശ്രമിച്ചിട്ടുണ്ട് ശ്രമിക്കുന്നുമുണ്ട്.

തിരഞ്ഞെടുപ്പു സമയങ്ങളില്‍ നാംകേള്‍ക്കുകയും കാണുകയും ചെയ്യുന്ന പരസ്യങ്ങള്‍ എത്രപേര്‍ പരമാര്‍ദ്ധം എന്നു കരുതുന്നു? ഫേസ് ബുക്കില്‍ കാണുന്ന പോസ്റ്റിംഗുകളും, മറ്റുമാധ്യമങ്ങളില്‍ കാണുന്ന പരസ്യങ്ങളും കണ്ട് വോട്ടു രേഖപ്പെടുത്തുന്ന ഒരു ജനാവലിയാണോ ഈ രാജ്യത്തുള്ളത്? അങ്ങനെങ്കില്‍ തീര്‍ച്ചയായും റഷ്യക്കാര്‍ അവരുടെ ശ്രമങ്ങളില്‍ വിജയിച്ചു.

1950 കളില്‍ വോയിസ് ഓഫ് അമേരിക്ക (VOA ) എന്ന ആഗോള റേഡിയോ നിലയം അമേരിക്ക ഉപയോഗിച്ചിരുന്നു പ്രക്ഷേപണങ്ങള്‍ ലോകത്തിന്റ്റെ എല്ലാമുക്കിലും എത്തിയിരുന്നു അമേരിക്കന്‍ പ്രൊപ്പഗാണ്ട എന്ന് മറ്റു രാഷ്ട്രങ്ങള്‍ വിശേഷിപ്പിച്ചു.

റഷ്യ അവരുടെ എംബസികളില്‍ നിന്നും പ്രസിദ്ധീകരണങ്ങള്‍ സൗജന്യമായി വായനക്കാര്‍ക്ക് എങ്ങും എത്തിച്ചിരുന്നു. ഇതിന്റ്റെ എല്ലാം പിന്നിലെ ഉദ്ദേശം പൊതുജനത്തെ സ്വാധീനിക്കുക പലപ്പോഴും വഴിതെറ്റിക്കുക.
ഇന്നും ഇന്ത്യയില്‍ പലേ ബുദ്ധിമുട്ടുകളുടേയും പ്രകര്‍തി വരുത്തുന്ന ദുരന്തങ്ങള്‍ വരെ CIA ചമച്ചവ എന്ന് വിശ്വസിക്കുന്നവരുണ്ട്. 1960 കളില്‍ ലാറ്റിന്‍ അമേരിക്കയില്‍, അമേരിക്ക കാട്ടിയിട്ടുള്ള അതിക്രമങ്ങള്‍ ഒരു രഹസ്യമല്ല.

നാം കുഴിച്ച കുഴികളില്‍ ചിലപ്പോള്‍ നാംതന്നെവീഴും. ഇന്റ്റര്‍നെറ്റ്, സോഷ്യല്‍ മാധ്യമങ്ങള്‍ ഇവ ആരു കണ്ടുപിടിച്ചു ലോകമെങ്ങും പ്രചരിപ്പിച്ചു അമേരിക്ക. അതിന്ന് പലരും പലേരീതികളില്‍ നല്ലതിനും തിന്മക്കും ഉപയോഗിക്കുന്നു. എന്താണതിനുള്ള പ്രതിരോധം? ഉപയോഗിക്കുന്നവരെ നിയന്ധ്രിക്കുക അഥവാ ശിക്ഷിക്കുക ആരീതികളിലേയ്ക്ക് അമേരിക്ക നീങ്ങണമെന്ന് എത്രപേര്‍ ആഗ്രഹിക്കുന്നു?

വാസ്തവം മറ്റൊന്നുമല്ല, ഹില്ലരി ക്ലിന്റ്റന്‍ പരാജയപ്പെട്ടു. എല്ലാ നിഗമനങ്ങളേയും കാറ്റില്‍ പറപ്പിച്ചു.അത് ഒട്ടുമുക്കാല്‍ മാധ്യമങ്ങള്‍ക്കും ഡെമോക്രറ്റിക് പാര്‍ട്ടി നേതാക്കള്‍ക്കും ഒരിക്കലും സഹിക്കുവാന്‍ പറ്റാത്ത ഒരു അവസ്ഥയായി മാറി. ഇവരെല്ലാം ഷാമ്എബെനുകള്‍ വാങ്ങി ഹില്ലരി വിജയം ആഘോഷിക്കുന്നതിന് ഉറക്കം കളഞ്ഞിരുന്നവര്‍.

എന്നാല്‍പ്പിന്നെ അടുത്തവഴി ട്രംപിനെ എങ്ങിനെങ്കിലും താഴെ വലിച്ചിടുക. ഈശ്രമം നവംബര്‍ 9, 2016ല്‍ തുടങ്ങി ഇന്നും മുന്നോട്ടു പോകുന്നു.ഹില്ലരി ജയിച്ചിരുന്നെങ്കില്‍ നാമിന്നു കാണുന്ന മുള്ളരും, റഷ്യയും, ഗൂഡാലോചനകളും ഒന്നും ആര്‍ക്കും ഒരുപ്രശ്‌നവും ആകില്ലായിരുന്നു.
ബി ജോണ്‍ കുന്തറ
റഷ്യന്‍ ഗൂഢാലോചന എത്രപേര്‍ വിശ്വസിക്കും? (ബി ജോണ്‍ കുന്തറ)
Join WhatsApp News
Boby Varghese 2018-02-21 17:49:28
The Democrats and Hillary's campaign hired a research firm  called Fusion GPS in Washington D.C. to dig dirt on Trump. Fusion GPS assigned the project to a former British spy named Christopher Steel. He drafted a detailed report or dossier on Trump which is known as Steel Dossier aka Trump Dossier. The details in that dossier is not with any evidence or corroboration. That dossier is the foundation for hiring Mueller. Fusion GPS leaked the contents of that dossier to CNN and Washington Post and other fake news agencies right after the election and they started impeaching Trump the very next day after the election.
Fusion GPS was paid about $12 million by the Democrats for this Steel Dossier.
Amerikkan Mollaakka 2018-02-21 19:37:00
കുന്തറ സാഹിബ് എഴുതുന്നതൊക്കെ ശരിയാണെങ്കിൽ ഹിലാരി ഒരു പെണ്ണ് തന്നെ. ഓൾക്ക് വേണ്ടി ഒരു രാജ്യം ഇളകി മറയുന്നു. കൂട്ടത്തിൽ നമ്മടെ ചില മലയാളി ഇക്കാമാരും.  ദെല്ഹി അനാർക്കലി എന്ന നർത്തകിയുടെ കീഴിൽ വയ്ക്കാൻ ജഹാന്ഗീർഷെഹ്‌സാദ നോക്കി.  അക്ബർ ഇക്ക സമ്മതിച്ചില്ല. ഇവിടെ ഹിലാരിക്ക് വേണ്ടി അമേരിക്ക ഇളകി മറയുന്നെങ്കിൽ നേരാണോ കുന്തറ സാഹിബ്...ടാക്സ് പണം ഒരു വനിതക്ക് വേണ്ടി ചിലവാക്കുക. പടച്ചോനെ.. ജനം സത്യം അറിയാൻ നോക്കുന്നില്ല. ട്രംപ് സാഹിബ്
ധീരത കാണിക്കണം,
Vayanakaaran 2018-02-22 08:42:18
ട്രംപിനെ സപ്പോർട് ചെയ്യുന്നവർ ചെരുപ്പുനക്കികളും  ഹിലാരിയെ സപ്പോർട് ചെയ്യുന്നവർ മിടുക്കരും എന്ന ചിന്തയിൽ തന്നെ ഒരു പൊരുത്തക്കേടുണ്ട്.  ഓരോരുത്തർക്കും അവരുടേതായ അഭിപ്രായങ്ങൾ ഉണ്ടാകില്ലേ.  കുന്തറ അദ്ദേഹത്തിന്റെ അഭിപ്രായം പറയുന്നു. അത് അദ്ദേഹത്തിന്റെ അവകാശമല്ലേ.
നാരദന്‍ 2018-02-22 06:15:46
വിശ്വാസം ആവിശ്യം ഇല്ല. വിവരം ഉള്ളവര്‍ വായിച്ചു മനസ്സില്‍ ആക്കും.
കുറെ ചെരുപ്പ് നക്കികള്‍ എന്ത് കണ്ടാലും മനസ്സില്‍ ആക്കില്ല .
ജയറാം, കൊല്ലം 2018-02-22 09:40:51
ലക്ഷകണക്കിന് ഡോളർ ചിലവാക്കി കണ്ടുപിടിച്ചത്, റഷ്യയിലെ ട്രോൾ ചെയ്യുന്ന കുഞ്ഞി പിള്ളേർ, അമേരിക്കൻ ഇലെക്ഷൻ സമയത്തു പല ട്രോളുകളും ഇറക്കി എന്ന്. അതിന് ട്രംപുമായി യാതൊരു ബന്ധവും ഇല്ലെന്ന്. 

ഒരു പൈസ പോലും ചിലവാക്കാതെ ഞാൻ പറഞ്ഞു കൊടുത്തേനേലോ ഇതു....

അല്ലെങ്കിൽ തന്നെ മുങ്ങിക്കപ്പൽ, കള്ളവോട്ട് കഥയൊക്ക ഈ കാലത്തു ആര് വിശ്വസിക്കാനാ? (അല്ലാ, അതും പറയാൻ പറ്റില്ല. ചില മലയാളികൾ മുങ്ങിക്കപ്പൽ കഥ ഒരു കൊല്ലം കൊണ്ടുനടന്നു)
CID Moosa 2018-02-22 12:15:03
കുറച്ചു കൂടി ക്ഷമിക്കു കുന്തറ ചേട്ടാ സംഗതി ഏതാണ്ട് നിങ്ങടെ നേതാവിന്റെ അടുത്തു വരെ ത്തിക്കൊണ്ടിരിക്കുകയാണ് .  മാനിഫോർട്ട് (ആദ്യത്തെ ക്യാംപെയ്ൻ മാനേജർ) ഫ്ളിപ് ചെയ്യാൻ മുള്ളാർക്ക് സാധിച്ചാൽ ട്രംപ് റഷ്യയുമായി കൂട്ട് ചേർന്ന് അമേരിക്കൻ ജനകീയ പ്രസ്ഥാനത്തിന് പാര വയ്ക്കാൻ ശ്രമിച്ചിട്ടുണ്ടോ ഇല്ലിയോ എന്ന് അറിയാൻ കഴിയും. കൂടാതെ അയാളുടെ റഷ്യൻ പണം ഇടപാടുകളും .   അതുകൊണ്ട് കൂടുതൽ ചിന്തിച്ച് ഇനിയും തലമുടി നരപ്പിക്കണ്ട 

TRUTH FINDER 2018-02-22 17:00:43
ഹോ കഷ്ടം  മലയാളി 
Read and learn - this is what is going on

US Judge orders sealed hearing in Gates case on Russia probe.

It is shameful that Sanders is denying that Russia backed his campaign. But he received millions from anti- Hilary donors, he doesn’t know them?

Sander’s campaign manager Jeff Weaver also said despite what's in Mueller indictment about Russian support for Sanders, "The factual underpinning of that in the indictment is what? Zero. ... I have not seen any evidence of support for Bernie Sanders.”

Bernie Sanders and Donald Trump claimed 2016 elections were rigged, received Kremlin support, opposed critical sanctions on Moscow, and now attempt sow doubt over U.S. intel and law enforcement findings on Putin’s interference. On this matter, they’re two sides of the same coin.

Remember one of the campaign speech, ‘Russia, if you’re listening, I hope you’re able to find the 30,000 emails that are missing...”

Then he openly repeated the call to Russia to hack the election. ... But there’s no collusion/interference, right?   

Devin Nunes ‘it’s all a deep state hoax.

 Your conspiracy theories won’t change the fact that you’re going to prison.

"Mueller has sent a very strong message that everyone will have their feet held fo the fire" - Fmr. Deputy Asst. AG

 Senate Judiciary Committee will soon release transcripts of five interviews with people involved in the ongoing Russia investigation.

A grand jury in Virginia has returned a new indictment against Paul Manafort and Rick Gates, per new filing from the special counsel's office. Status report: assets.documentcloud.org/documents/4385 Indictment:

Special Counsel Mueller files superseding indictment against former Trump campaign aides Manafort and Gates, includes tax and bank fraud charges. It bears noting that these alleged criminal actions by Manafort and Gates occurred while Manafort was on the campaign, while Gates was on the campaign, and while Gates was working on the transition.?

 

വേഷപ്പകര്‍ച്ച 2018-02-22 17:38:53
ട്രമ്പിന്റെ കള്ളി വെളിച്ചത്തിലാവുമ്പോൾതാടി വടിച്ച് കൂളിങ്ങ് ഗ്ലാസ്സ് മാറ്റി തലയിൽ തോർത്ത് ചുറ്റി ഒരു പുതിയ വേഷപ്പകർച്ചക്കു തയ്യാറാവൂ കുന്തറച്ചേട്ടാ
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക