Image

അസൈലം വഴിയുള്ള കുടിയേറ്റത്തിനു തടയിടാന്‍ പുതിയ നിയമം (വിന്‍സന്റ് ഇമ്മാനുവല്‍, ഫിലഡല്‍ഫിയ)

Published on 21 February, 2018
അസൈലം വഴിയുള്ള കുടിയേറ്റത്തിനു തടയിടാന്‍ പുതിയ നിയമം (വിന്‍സന്റ് ഇമ്മാനുവല്‍, ഫിലഡല്‍ഫിയ)
സ്വദേശത്ത് പീഡനമാണെന്നും അതിനാല്‍ അമേരിക്ക അഭയം (അസൈലം) തരണമെന്നും അപേക്ഷിക്കുന്നവര്‍ക്ക് തിരിച്ചടിയായി പുതിയ നിയമം.

അഭയം തേടുന്നവരില്‍ ഒട്ടേറെ മലയാളികളുണ്ടെന്നതാണു അമ്പരപ്പിക്കുന്നത്. നാട്ടില്‍ വലിയ പീഡനമൊന്നുമില്ലെങ്കിലും ഇവിടെ കുറെക്കാലം ലീഗലായി നില്‍ക്കാന്‍ അസൈലം അപേക്ഷ നല്ലതാണെന്നു പലരും കരുതുന്നു.

അതിനു അറ്റൊര്‍ണിമാരും കുട്ടു നില്‍ക്കുന്നു. കാരണം 8000 ഡോളര്‍ വരെ ഫീസ് ഈടാക്കിയാണു അറ്റൊര്‍ണിമാര്‍ അസൈലം അപേക്ഷ നല്‍കുന്നത്.
അപേക്ഷ നല്‍കിക്കഴിഞ്ഞാല്‍ തീരുമാനം ആകാന്‍ മൂന്നോ നാലോ അതില്‍ കൂടുതലോ വര്‍ഷമെടുക്കും. അതു വരെ ലീഗലായി ജോലി ചെയ്യാം. അപേക്ഷ നിരസിച്ചാല്‍ അത്യാവശ്യം കാശുമായി നാട്ടിലേക്കു മടങ്ങുകയുമാവാം എന്നതാണു ഇതിനു പിന്നില്‍.

പക്ഷെ പുതിയ നിയമം അത്തരക്കാരുടെ വയറ്റത്തടിക്കുന്നതാണു. അസൈലം അപേക്ഷ കൊടുത്താല്‍ 45 ദിവസത്തിനകം ഇന്റര്‍വ്യൂവിനു വിളിക്കണമെന്നാണു നിയമം. അതില്‍ ഒരു തീരുമാനം ആറു മാസത്തിനകം എടുക്കണം.

പക്ഷെ അഭയം തേടി വരുന്നവരുടെ എണ്ണം കൂടിയതോടെ ആറു മാസത്തിനകം തീരുമാനം എന്നത് വര്‍ഷങ്ങള്‍ നീണ്ടു. സൗത്ത് അമേരിക്കയില്‍ നിന്നു രക്ഷിതാക്കളില്ലാതെ വരുന്ന കുട്ടികളുടെ കാര്യം തീരുമാനിക്കുന്നതിനു മുന്‍ ഗണന കൊടുത്തതോടെ അപേക്ഷ പരിഗണിക്കുന്നതു പിന്നെയും നീണ്ടു.

പുതിയ ഉത്തരവ് പ്രകാരം പുതിയ അപേക്ഷകള്‍ ആദ്യമാദ്യം തീരുമാനിക്കും. പഴയത് പിന്നാലെ. (ലാസ്റ്റ് ഇന്‍, വണ്‍ ഫസ്റ്റ് ഔട്ട്) ഇതോടെ അസൈലം അപേക്ഷിച്ചാല്‍ ഏതാനും മാസത്തിനം തന്നെ തീരുമാനം വരും. ഇന്ത്യയിലെ സാഹചര്യം വച്ചു നോക്കുമ്പോള്‍ അതു കൈയ്യോടെ നിരസിക്കുമെന്നുറപ്പ്. അപ്പോള്‍ തിരിച്ചു പോകാം, അല്ലെങ്കില്‍ ഡീപോര്‍ട്ട് ചെയ്യും. രക്ഷിതാക്കളില്ലാതെ വരുന്ന കുട്ടികള്‍ക്ക് പ്രത്യേക പരിഗണന നല്‍കുകയുമില്ല.

എന്തെങ്കിലും കാരണവശാല്‍ അസൈലം അപേക്ഷ പരിഗണിക്കുന്നത് മാറ്റി വച്ചവരെയാണു ഇനി മുതല്‍ ആദ്യം വിളിക്കുക. അപേക്ഷ സമര്‍പ്പിച്ചിട്ട്21 ദിവസം ആകാത്തവര്‍ക്കാണുഅടുത്ത പരിഗണന. അടുത്ത ഘട്ടത്തില്‍ ബാക്കിയുള്ളവരെ വിളിക്കും.

അസൈലം അപേക്ഷിച്ചാല്‍ ഇന്ത്യയിലും പ്രശ്‌നം വന്നെന്നിരിക്കും. മുന്‍പ് വ്യാപകമായി സിക്കുകാര്‍ അസൈലം നേടിയിരുന്നു. പിന്നീടു ഗ്രീന്‍ കാര്‍ഡും യു.എസ്. പൗരത്വവുമൊക്കെ കിട്ടിയെങ്കിലുംഅവര്‍ക്ക് പിന്നീടു ഇന്ത്യ സന്ദര്‍ശിക്കുവാന്‍ പോലും ഇന്ത്യ വിസ അനുവദിച്ചിരുന്നില്ല.
Join WhatsApp News
ട്രുംപ് മലയാളി 2018-02-25 04:59:20

Delta & United airlines cutting ties with NRA

Is there any future for GOP without gun control- not likely.

Sander’s statement that his campaign shared information on Russian interference with Hilary’s is not true.

5 has publicly admitted to criminal misconduct 3  trump associates has agreed to provide information to Mueller in the investigation of Russian interference in the 2016 election.

Ivanka is leading Olympics, her husband is getting close to jail.

Trump is backing out from gun control and arming teachers, now he says it is up to the states.

Parkland school shooting survivors tell melina to combat cyber bullying, she should start with dump jr.

Devin nunes memo is an obstruction  but speaker ryan allowed it to continue = he too is part of it.

My son was one of the good guys, but him being black, obviously they didn’t see him as a good guy. They’ve yet to say anything about my son.” #PhilandoCastile The mother of Philando Castile blasted NRA chief Wayne LaPierre as a hypocrite Thursday, saying his silence after the shooting death of her gun-owning, school-employed son proves his true motive is money.

Hey Malayalee! In the eyes of a white racist, you are just black or brown even if you are a stock broker or trump supporter. And even if you write comments praising you in different fake names.

  

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക