Image

ആര്‍.എസ്‌.എസ്‌ നടത്തുന്ന സ്‌കൂളുകള്‍ അടച്ചുപൂട്ടാന്‍ ഉത്തരവിട്ട്‌ മമത സര്‍ക്കാര്‍

Published on 22 February, 2018
ആര്‍.എസ്‌.എസ്‌ നടത്തുന്ന സ്‌കൂളുകള്‍ അടച്ചുപൂട്ടാന്‍ ഉത്തരവിട്ട്‌ മമത സര്‍ക്കാര്‍
കൊല്‍ക്കത്ത: ആര്‍.എസ്‌.എസ്‌ നടത്തുന്ന പശ്ചിമബംഗാളിലെ 125 സ്‌കൂളുകള്‍ അടച്ചുപൂട്ടാന്‍ ഉത്തരവ്‌. പശ്ചിമബംഗാളിലെ വിദ്യാഭ്യാസ മന്ത്രി പാര്‍ഥ ചാറ്റര്‍ജിയാണ്‌ സ്‌കൂളുകള്‍ എത്രയും പെട്ടെന്ന്‌ അടച്ചുപൂട്ടാന്‍ ഉത്തരവിട്ടിരിക്കുന്നത്‌.


സ്‌കൂളുകളില്‍ ഹിംസ പഠിപ്പിക്കാന്‍ സര്‍ക്കാര്‍ അനുവദിക്കില്ലെന്ന്‌ മന്ത്രി പറഞ്ഞു. സര്‍ക്കാര്‍ അംഗീകാരമില്ലാതെ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകളാണിതെന്നും മന്ത്രി പറഞ്ഞു. സ്‌കൂളുകള്‍ അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ട്‌ നോട്ടീസ്‌ നല്‍കിയിരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

ആര്‍.എസ്‌.എസ്‌ നടത്തുന്ന ഈ സ്‌കൂളുകളില്‍ ചിലത്‌ മതപരമായ അസഹിഷ്‌ണുത പ്രചരിപ്പിക്കുന്നുവെന്ന്‌ നേരത്തെ അദ്ദേഹം ആരോപിച്ചിരുന്നു. 500 സ്‌കൂളുകള്‍ക്കെതിരെ പരാതി ലഭിച്ചിട്ടുണ്ടെന്നും 493 സ്‌കൂളുകള്‍ നിരീക്ഷണത്തിലാണെന്നും വിദ്യാഭ്യാസ മന്ത്രി നിയമസഭയെ അറിയിച്ചിരുന്നു.

അടച്ചുപൂട്ടാന്‍ നിര്‍ദേശിച്ച 125 സ്‌കൂളുകളില്‍ 12 എണ്ണം വിവേകാനന്ദ വിദ്യാലയ പരിഷത്തിനു കീഴിലുള്ളതാണ്‌. സര്‍ക്കാര്‍ ഉത്തരവിനെതിരെ കല്‍ക്കത്ത ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ടെന്ന്‌ സംഘടനയുടെ ഓര്‍ഗനൈസിങ്‌ സെക്രട്ടറി താരക്‌ ദാസ്‌ സര്‍ക്കാര്‍ പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക