Image

പി ജയരാജനു ഭ്രാന്താണ്‌'; പെരുമാറ്റം കിങ്‌ ജോങ്‌ ഉന്നിനെ പോലെ: കെ സുധാകരന്‍

Published on 22 February, 2018
പി ജയരാജനു ഭ്രാന്താണ്‌'; പെരുമാറ്റം കിങ്‌ ജോങ്‌ ഉന്നിനെ പോലെ:  കെ സുധാകരന്‍
കണ്ണൂര്‍: സി.പി.ഐ.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജന്‌ അധികാര ഭ്രാന്താണെന്നും ഏകാധിപതിയെ പോലെയാണ്‌ പെരുമാറുന്നതെന്നും കോണ്‍ഗ്രസ്‌ നേതാവ്‌ കെ. സുധാകരന്‍. ശുഹൈബ്‌ വധക്കേസിലെ യഥാര്‍ത്ഥ പ്രതികളെ പിടികൂടണമെന്നാവശ്യപ്പെട്ട്‌ നടത്തുന്ന നിരാഹാര സമരം നടത്തുന്ന സ്ഥലത്തുവെച്ച്‌ മാധ്യമങ്ങളോട്‌ പ്രതികരിക്കുകയായിരുന്നു കെ സുധാകരന്‍.

ജയരാജന്‍ ധരിക്കുന്നത്‌ ഉത്തരകൊറിയയിലോ മറ്റോ ആണുള്ളതെന്നാണെന്നും കിങ്‌ ജോങ്‌ ഉന്നിന്റെ അനുയായി ആണെന്നാണ്‌ ജയരാജന്റെ ധാരണയെന്നും വിമര്‍ശിച്ച സുധാകരന്‍ താന്‍ എല്ലാത്തിലും മുകളിലാണെന്ന തോന്നലാണ്‌ ജയരാജനുള്ളതെന്നും വിമര്‍ശിച്ചു.

'എല്ലാം നിശ്ചയിക്കുന്നത്‌ പാര്‍ട്ടിയാണെന്നാണ്‌ ജയരാജന്‍ പറയുന്നത്‌. ഒരു കമ്യൂണിസ്റ്റ്‌ രാഷ്ട്രത്തിലെ ഏകാധിപതിയെപ്പോലെയാണ്‌ ജയരാജന്റെ നിലപാട്‌. പാര്‍ട്ടി ഭരണം ജനാധിപത്യത്തില്‍ അടിച്ചേല്‍പ്പിക്കാനുള്ള ആഗ്രഹമാണ്‌ ജയരാജന്‌. എല്ലാം പാര്‍ട്ടിയുടെ കൈയിലാണെന്നാണ്‌ അയാള്‍ ധരിക്കുന്നതെങ്കില്‍ അത്‌ ഒരു അസുഖമാണ്‌. ഇതൊരു ഭ്രാന്താണ്‌.' സുധാകരന്‍ പറഞ്ഞു.

അധികാരത്തിന്റെ ലഹരിയില്‍ എല്ലാ ആളുകളേയും അടിച്ചമര്‍ത്തി മുന്നോട്ടുപോകുമ്പോള്‍ മനസിനകത്ത്‌ വരുന്ന ഒരു തോന്നലുണ്ട്‌. താന്‍ എല്ലാത്തിനും മുകളിലാണെന്ന തോന്നല്‍. ആ തോന്നലാണ്‌ ഒരു ഫാസിസ്റ്റിന്‌ ജന്മം നല്‍കുന്നത്‌.' സുധാകരന്‍ പറഞ്ഞു. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക