Image

കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കളെ ട്വിറ്ററില്‍ ഫോളോ ചെയ്‌ത്‌ അമിതാഭ്‌ ബച്ചന്‍

Published on 22 February, 2018
കോണ്‍ഗ്രസിലെ  മുതിര്‍ന്ന നേതാക്കളെ ട്വിറ്ററില്‍ ഫോളോ ചെയ്‌ത്‌  അമിതാഭ്‌ ബച്ചന്‍


ന്യൂഡല്‍ഹി: കോണ്‍ഗ്രസിലെ ചില മുതിര്‍ന്ന നേതാക്കളെ ട്വിറ്ററില്‍ ഫോളോ ചെയ്‌ത്‌ ബോളീവുഡ്‌ മെഗാസ്റ്റാര്‍ അമിതാഭ്‌ ബച്ചന്‍. ഇതോടെ ബച്ചന്‍ കോണ്‍ഗ്രസിലേയ്‌ക്ക്‌ എത്തുന്നുവെന്ന ഊഹാപോഹങ്ങള്‍ പ്രചരിച്ച്‌ തുടങ്ങി. ഒരിക്കല്‍ കോണ്‍ഗ്രസിനോട്‌ അടുത്തുനിന്ന ബിഗ്‌ ബി പിന്നീട്‌ പാര്‍ട്ടിയില്‍ നിന്നും അകലം പാലിച്ചിരുന്നു.

കോണ്‍ഗ്രസ്‌ പ്രസിഡന്റ്‌ രാഹുല്‍ ഗാന്ധി, പി ചിദംബരം, കപില്‍ സിബല്‍, അഹമ്മദ്‌ പട്ടേല്‍, അശോക്‌ ഗെഹ്ലോട്ട്‌, അജയ്‌ മാക്കന്‍, ജ്യോതിരാദിത്യ സിന്ധ്യ, സച്ചിന്‍ പൈലറ്റ്‌, സിപി ജോഷി എന്നീ നേതാക്കളെ ഈ മാസം ആദ്യം മുതലേ ബച്ചന്‍ ഫോളോ ചെയ്യുന്നുണ്ട്‌. ഇത്‌ കൂടാതെ മനീഷ്‌ തിവാരി, ഷക്കീല്‍ അഹമ്മദ്‌, സഞ്‌ജയ്‌ നിരുപം, രണ്‍ദീപ്‌ സുര്‍ജേവാല, പ്രിയങ്ക ചതുര്‍വേദി, സഞ്‌ജയ്‌ ഷാ തുടങ്ങിയവരേയും ബിഗ്‌ ബി പുതുതായി ഫോളോ ചെയ്യുന്നുണ്ട്‌.

നെഹ്‌ റു കുടുംബത്തോട്‌ അടുപ്പമുണ്ടായിരുന്ന അമിതാഭ്‌ ബച്ചന്‍ ബാല്യകാലം മുതലേ രാജീവ്‌ ഗാന്ധിയുടെ സുഹൃത്ത്‌ കൂടിയായിരുന്നു. എന്നാലിപ്പോള്‍ അദ്ദേഹം ഗുജറാത്തിന്റെ ബ്രാന്‍ഡ്‌ അംബാസഡറാണ്‌. ട്വിറ്ററില്‍ 33.1 മില്യണ്‍ ഫോളോവേഴ്‌സ്‌ ഉള്ള അമിതാഭ്‌ ബച്ചന്‍ ആകെ 1689 പേരെയാണ്‌ ഫോളോ ചെയ്യുന്നത്‌. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക