Image

ഫ്രാന്‍സില്‍ സ്വയം വാഹനം ഓടിക്കുന്നര്‍ക്ക് ആല്‍ക്കഹോള്‍ അളവ് മെഷീന്‍ നിര്‍ബന്ധം

ജോര്‍ജ് ജോണ്‍ Published on 17 March, 2012
ഫ്രാന്‍സില്‍ സ്വയം വാഹനം ഓടിക്കുന്നര്‍ക്ക് ആല്‍ക്കഹോള്‍ അളവ് മെഷീന്‍ നിര്‍ബന്ധം
പാരീസ് : ഈ വര്‍ഷം ജൂലായ് മാസം 01 മുതല്‍ ഫ്രാന്‍സില്‍ സ്വന്തമായി വാഹനം ഓടിക്കുന്നര്‍ക്ക് ആല്‍ക്കഹോള്‍ അളവ് മെഷീന്‍ വാഹനത്തില്‍ നിര്‍ബന്ധമായി വേണമന്ന നിയമ നിര്‍മ്മാണം നടത്തി. ഈ നിയമം ഫ്രാന്‍സില്‍ ഉള്ളവര്‍ക്കും, മറ്റ് രാജ്യങ്ങളില്‍ നിന്ന് വരുന്ന ടൂറിസ്റ്റുകള്‍ ഉള്‍പ്പെടെ സ്വന്തമായി വാഹനം ഓടിക്കുന്ന എല്ലാവര്‍ക്കും ബാധകമാണ്.

ഫ്രാന്‍സില്‍ സ്വന്തമായി വാഹനം ഓടിക്കുന്നവര്‍ക്ക് പരമാവധി ആല്‍ക്കഹോള്‍ ശതമാനം 0.5 പ്രൊമില്‍ ആണ്. വാഹനം ഓടിക്കുന്നവര്‍ ഓരോ പ്രാവശ്യവും ഡ്രൈവ് ചെയ്യുന്നതിന് മുമ്പ് തങ്ങളുടെ ആല്‍ക്കഹോള്‍ സ്വയം അളന്നിരിക്കണം എന്നും നിയമം അനുശാസിക്കുന്നു.

ആല്‍ക്കഹോള്‍ അളക്കാനുള്ള മെഷീന്‍ വാഹനത്തില്‍ ഇല്ലാത്തവരും, ഉപയോഗിക്കാത്ത അളവ് മെഷീന്‍ ഉള്ളവരും പിടിക്കപ്പെട്ടാല്‍ ഒന്നാമത്തെ പ്രാവശ്യം 11 യൂറോ പിഴ അടക്കണം. ഈ നിയമ ലംഘനം ആവര്‍ത്തിച്ചാല്‍ പിഴ കൂടുകയും, ലൈസന്‍സ് റദ്ദാക്കുകയും ചെയ്യും. മദ്യപിച്ച് വാഹനം ഓടിച്ച് രാജ്യത്തുണ്ടാകുന്ന അപകടങ്ങളെ നിയന്ത്രിക്കാനാണ് ഈ പുതിയ നിയമ നിമ്മാണം.
ഫ്രാന്‍സില്‍ സ്വയം വാഹനം ഓടിക്കുന്നര്‍ക്ക് ആല്‍ക്കഹോള്‍ അളവ് മെഷീന്‍ നിര്‍ബന്ധം
ആല്‍ക്കഹോള്‍ അളവ് മെഷീന്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക