Image

കോട്ടയം കളക്ട്രേറ്റില്‍ വയോധികന്‍റെ ആത്മഹത്യ ശ്രമം

Published on 22 February, 2018
 കോട്ടയം കളക്ട്രേറ്റില്‍ വയോധികന്‍റെ  ആത്മഹത്യ ശ്രമം


കോട്ടയം കളക്ട്രേറില്‍ വയോധികന്‍റെ ആത്മഹത്യ ശ്രമം. ആര്‍പ്പൂക്കര സ്വദേശി ഏറത്ത്‌ വീട്ടില്‍ ഇ. പി വര്‍ഗീസാണ്‌ ജീവനൊടുക്കാന്‍ ശ്രമിച്ചത്‌. 71കാരനായ ഇ. പി വര്‍ഗീസിന്‌ മോട്ടോര്‍ വാഹനത്തൊഴിലാളി ക്ഷേമപെന്‍ഷന്‍ കിട്ടാത്തത്‌ കാരണം സാമ്പത്തിക ബുദ്ധിമുട്ടുകളുണ്ടായിരുന്നു. ഇന്ന്‌ ഉച്ചയ്‌ക്ക്‌ ഒന്നരയ്‌ക്കാണ്‌ സംഭവം നടന്നത്‌. ഇദ്ദേഹത്തെ കോട്ടയം ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ക്ഷേമനിധി പെന്‍ഷന്‍ ലഭിക്കാത്തതിനെ തുടര്‍ന്നാണ്‌ ആത്മഹത്യ ശ്രമം. 20 വര്‍ഷമായി പെന്‍ഷന്‍ ലഭിക്കുന്നില്ലെന്ന്‌ വര്‍ഗീസ്‌ പറഞ്ഞു. പെന്‍ഷന്‍ തുകയില്‍ 60,000 രൂപയോളം കിട്ടാനുണ്ട്‌. ഇതു ലഭിക്കുന്നതിനു വേണ്ടി ദിവസങ്ങളിലായി പഞ്ചായത്ത്‌ ഓഫീസിലും, കളക്ട്രേറ്റിലും വര്‍ഗീസ്‌ പോയിരുന്നു. ഇന്നു രാവിലെ കളക്ടറെ കണ്ട്‌ പരാതി ബോധിപ്പിക്കുന്നതിനാണ്‌ വര്‍ഗീസ്‌ കളക്ട്രേറ്റില്‍ എത്തിയത്‌. പൊലീസ്‌ സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക