Image

ഫോമാ ഇലക്ഷന്‍ ഹൈടെക്ക് ആക്കാന്‍ ഇലക്ഷന്‍ കമ്മീഷണര്‍മാര്‍

Published on 22 February, 2018
ഫോമാ ഇലക്ഷന്‍ ഹൈടെക്ക് ആക്കാന്‍ ഇലക്ഷന്‍ കമ്മീഷണര്‍മാര്‍
ന്യു യോര്‍ക്ക്: ഫോമാ ഇലക്ഷന്‍ (ജൂണ്‍ 22) ഹൈടെക്ക് ആക്കണമെന്നാണു ആഗ്രഹമെന്നു മുഖ്യ ഇലക്ഷന്‍ കമ്മീഷണര്‍ അനിയന്‍ ജോര്‍ജും കമ്മീഷണര്‍മാരായ ഗ്ലാഡ്സന്‍ വര്‍ഗീസും ഷാജി ഏഡ്വേര്‍ഡും. ഇലക്ട്രോണിക്സ് വോട്ടിംഗ് യന്ത്രം സംഘടിപ്പിച്ചാല്‍ വോട്ട് ചെയ്യാന്‍ ഏതാനും ക്ലിക്ക് മതി. വോട്ട് എണ്ണാന്‍ ഏതാനും മിനിറ്റുകളും. യന്ത്രം ലഭ്യമാക്കാന്‍ ശ്രമിക്കുന്നുണ്ട്.

വോട്ടിംഗിനും വോട്ടെണ്ണലിനും ഒരുപാടു സമയം എടുക്കുന്നു എന്ന പരാതി ഒഴിവാക്കാനാണു ശ്രമിക്കുന്നത്. കൂടുതലും കമ്പ്യൂട്ടറൈസ് ഡ് സംവിധാനം സ്വീകരിക്കുകയും സാങ്കേതിക വിദഗ്ദരുടെ സേവനം ഉപയോഗപ്പെടുത്തുകയും ചെയ്യും.

ഇലക്ഷനില്‍ പൂര്‍ണമായ നിഷ്പക്ഷതയും സുതാര്യതയും കാക്കുമെന്നു മൂന്നു പേരും പറഞ്ഞു. നിഷ്പക്ഷത കാക്കാന്‍ വേണ്ടി അസോസിയേഷന്‍ പ്രതിനിധി പോലും ആകാന്‍ താല്പര്യമില്ലെന്നു ഗ്ലാഡ്സന്‍ പറഞ്ഞു.

ന്യു യോര്‍ക്കില്‍ കണ്‍ വന്‍ഷന്‍ വന്നാല്‍ തനിക്കു അടുത്ത കാലത്തൊന്നും ഫോമാ നേത്രുത്വത്തില്‍ വരാനാകില്ലെന്നും അതിനാല്‍ താന്‍ ന്യു യോര്‍ക്കില്‍ കണ്‍ വന്‍ഷന്‍ വരുന്നതിനു എതിരാണെന്നും പ്രചാരണം നടക്കുന്നതില്‍ യാതൊരു അടിസ്ഥാനവുമില്ലെന്നു അനിയന്‍ ജോര്‍ജ് പറഞ്ഞു.
ഭാരവാഹിത്വത്തെപറ്റി താന്‍ ആലോചിച്ചിട്ടില്ല.

2015-ല്‍ പാസാക്കിയ ഭരണഘടനാ ഭേദഗതികള്‍ പ്രാബല്യത്തിലായതോടെ വോട്ടിംഗില്‍ വലിയ മാറ്റം ഉണ്ടാവുമെന്നു ഷാജി ഏഡ്വേര്‍ഡ് ചൂണ്ടിക്കാട്ടി.

ഭേദഗതി പ്രകാരം റീജ്യനല്‍ വൈസ് പ്രസിഡന്റ്, നാഷനല്‍ കമ്മിറ്റി അംഗങ്ങള്‍ എന്നിവരെ അതാതു റീജിയനുകളിലെ പ്രതിനിധികളാണു തെരെഞ്ഞെടുക്കുന്നത്. ഈ സംവിധാനം വന്നതോടെ വോട്ടര്‍മാര്‍ കുറച്ചേയുള്ളു. പലയിടത്തും സമവായം ഉണ്ടാവുകയും ഇലക്ഷന്‍ തന്നെ ഒഴിവാകുകയും ചെയ്യുന്ന സ്ഥിതിയുമുണ്ട്.

ഒരു റീജിയനില്‍ നിന്നു രണ്ടു പേരാണു നാഷണല്‍ കമ്മിറ്റിയില്‍. 12 റീജ്യനുകളില്‍ നിന്ന് 24 നാഷണല്‍ കമ്മിറ്റി അംഗങ്ങളും 12 ആര്‍.വി.പി. മാരും ജനറല്‍ ബോഡിയില്‍ വരും. കഴിഞ്ഞ തവണ 15 നാഷനല്‍ കമ്മിറ്റി അംഗങ്ങളാണുണ്ടായിരുന്നത്. അന്ന് 24 പേര്‍ മല്‌സര രംഗത്തുണ്ടായിരുന്നു

ഇതിനു പുറമെ ഒരു അസോസിയേഷനില്‍ നിന്നു അഞ്ച് എന്നതിനു പകരം ഏഴു വീതം പേര്‍ ജനറല്‍ ബോഡിയില്‍ വരും. 72 അസോസിയേഷനില്‍ നിന്നുള്ള പ്രതിനിധികളും (504 പേര്‍) വന്നാല്‍ അത് തന്നെ ഒരു കണ്‍ വന്‍ഷനുള്ള ആളായി. പ്രതിനിധികളായ 504 പേര്‍ക്കു പുറമെ നാഷണല്‍ കമ്മിറ്റി അംഗങ്ങളും (24 പേര്‍) ആര്‍.വി.പി.മാരും (12 പേര്‍) അടക്കം 540 പേരാണു ജനറല്‍ ബോഡിയില്‍.

ഇലക്ഷന്‍ പ്രധാനമായും എക്സിക്യൂട്ടിവിലേക്കായിരിക്കും. പ്രസിഡന്റടക്കം 6 പേര്‍. വനിതാ പ്രതിനിധികള്‍ക്കു വേണ്ടിയും കഴിഞ്ഞ തവണത്തെ പോലെ ഇലക്ഷന്‍ വരാം. പക്ഷെ മൂന്നു വനിതാ പ്രതിനിധികള്‍വേണ്ടിടത്ത് ഇതു വരെ രണ്ടു പേരുകളാണു മാധ്യമങ്ങളില്‍ കണ്ടത്.

അഡൈ്വസറി ബോര്‍ഡ് ചെയര്‍, അംഗങ്ങള്‍ എന്നിവരെ ത്രെരെഞ്ഞെടുക്കുന്നത് അംഗ സംഘടനകളുടെ പ്രസിഡന്റും മുന്‍ പ്രസിഡന്റുമാരും അടങ്ങിയ സമിതിയാണ്

ഇലക്ഷനു 60 ദിവസം മുന്‍പാണു വിജ്ഞാപനം വരിക. ഇരുപതു ദിവസം മുന്‍പ് അന്തിമ സ്ഥാനാര്‍ഥി പട്ടിക പ്രസിദ്ധീകരിക്കും.

കണ്‍വന്‍ഷന്‍ സെന്ററില്‍ ഇലക്ഷനുമായി ബന്ധപ്പെട്ട ബാനറോ ഫ്ളെയറോ അനുവദിക്കുന്നതല്ലെന്നു എക്സിക്യൂട്ടിവ് കമ്മിറ്റി നേരത്തെ വ്യക്തമാക്കിയിരുന്നു. തിരഞ്ഞെടുപ്പ് പ്രഖ്യാപനം കഴിഞ്ഞാല്‍ ഫോമായുടെ ലോഗോ ഉപയോഗിച്ചുകൊണ്ടുള്ള പ്രചാരണപരിപാടികള്‍ കര്‍ശനമായി നിരോധിച്ചിട്ടുണ്ട്.

ബൂത്തിന്റെ സമീപ സ്ഥലങ്ങളില്‍ പ്രചാരണ പരിപാടികളും അനുവദനീയമല്ല. വോട്ടെണ്ണല്‍ അതാതു സമയം അറിയിക്കുന്നതിനു വേണ്ടി ക്ലോസ്ഡ് സര്‍ക്ക്യൂട്ട് ടി.വി ഉണ്ടായിരിക്കും.

ജൂണ്‍ 21 വ്യാഴാഴ്ച വൈകുന്നേരം കണ്‍ വന്‍ഷന്‍ ഉദ്ഘാടന സമ്മേളനം. തുടര്‍ന്ന്  
നറല്‍ ബോഡിയും മീറ്റ് ദി കാന്‍ഡിഡേറ്റ് പരിപാടിയും നടക്കും

വെള്ളിയാഴ്ച രാവിലെ എട്ട് മണി മുതല്‍ 12 മണിവരെയാണ് തിരഞ്ഞെടുപ്പ് പ്രക്രിയകള്‍.

ഇതാദ്യമായാണ് ഫോമാ പുതിയ ഭാരവാഹികളെ തിരഞ്ഞെടുക്കുന്നതിനു വേണ്ടി മുന്‍ സെക്രട്ടറിമാരെ ഇലക്ഷന്‍ ചെയര്‍മാനും കമ്മീഷണര്‍മാരുമായി നിയോഗിച്ചത്. ജനാധിപത്യ രീതിയില്‍ ഇലക്ഷന്‍ നടത്തുവാനും ഏതെങ്കിലും തരത്തിലുള്ള ചോദ്യങ്ങളെ അഭിമുഖീകരിക്കുവാനും അറിയുന്നവരായതു കൊണ്ടാണ് മുന്‍കാല സെക്രട്ടറിമാരെ ഈ സുപ്രധാന ഉദ്യമത്തിലേക്ക് നിയോഗിക്കപ്പെട്ടിരിക്കുന്നത്- പ്രസിഡന്റ് ബെന്നി വാച്ചാച്ചിറ നേരത്തെ പത്രക്കുറിപ്പില്‍ അറിയിക്കുകയുണ്ടായി.

ഏപ്രില്‍ 7-നു ന്യു ജെഴ്സിയിലെ എഡിസണില്‍ വച്ച് ഇലക്ഷന്‍ പ്രഖ്യാപനവും മീറ്റ് ദി കാന്‍ഡിഡേറ്റ് പ്രോഗ്രാമും നടക്കും
Join WhatsApp News
none 2018-02-22 21:02:45
O my GOD. It look like  a presidential election for USA.What kind of B S are these. FOKANA, FOMA, etc., etc. are the same, Only show up. Some people want to shine there. Please stop all these
കീലേരി ഗോപാലന്‍ 2018-02-24 16:14:15
ഇല്ക്ഷന്‍ ഹൈടെക്ക് ആക്കിയില്ലേലും കുഴപ്പമില്ല നേതൃത്വത്തിലേക്ക് വരുന്നവര്‍ വീക്ഷണത്തില്‍ ലോടെക്ക് ആകാതിരുന്നാല്‍ മതി.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക