Image

രക്തം വാര്‍ന്ന് മരണത്തെ മുന്നില്‍ കണ്ട യുവതിക്ക് റിയല്‍ ഹീറോയായി ഡോക്ടര്‍ വാഖിദ്

Published on 22 February, 2018
രക്തം വാര്‍ന്ന് മരണത്തെ മുന്നില്‍ കണ്ട യുവതിക്ക് റിയല്‍ ഹീറോയായി ഡോക്ടര്‍ വാഖിദ്
കോഴിക്കോട്: ഫെബ്രുവരി 19ാനായിരുന്നു ആ സംഭവം. ലക്ഷദ്വീപിലെ കില്‍ത്താന്‍ ദ്വീപില്‍ ഒരു ഗര്‍ഭിണി പ്രസവിച്ചു പക്ഷെ മറുപിള്ള പുറത്തു വരുന്നില്ല. രക്തം വാര്‍ന്നു പോയ്‌കൊണ്ടിരിക്കുന്നു. ഒറ്റപ്പെട്ട ആ തുരുത്തില്‍ മരണവെപ്രാളത്താല്‍ പിടഞ്ഞ ഒരമ്മയ്ക്ക് മുന്നില്‍ രക്ഷകനായി എത്തുകയായിരുന്നു ഡോക്ടര്‍ മുഹമ്മദ് വാഖിദ്. ഡോക്ടറുടെ സാഹസികത വിവരിക്കുന്ന ഫെയ്‌സ്ബുക്ക് പോസ്റ്റ് വൈറലാണ്. അഭിനന്ദനങ്ങളുടെ പ്രവാഹമാണ് അതിന് താഴെ. 

സുഹൃത്തും ഡോക്ടറുമായ അനസ് സാലിഹാണ് ഇക്കാര്യം ഫെയ്‌സ്ബുക്കിലൂടെ പങ്കുവെച്ചത്.

''ഇത് ഒരു സിനിമ കഥ അല്ല .ഇതൊരു ഹീറോയുടെ മാത്രം കഥ ആണ് . ഇന്നലെ ലക്ഷദ്വീപിലെ കില്‍ത്താന്‍ ദ്വീപില്‍ ഒരു ഗര്‍ഭിണി പ്രസവിച്ചു പക്ഷെ മറുപിള്ള പുറത്തു വരുന്നില്ല . രക്തം വാര്‍ന്നു പോയ്‌കൊണ്ടിരിക്കുന്നു . ഹീമോഗ്ലോബിന്‍ 3 (അതായതു ആവശ്യമുള്ള രക്തത്തിന്റെ നാലില്‍ ഒന്ന് ) ആയി കൊണ്ടിരിക്കുന്നു . ദ്വീപില്‍ നിന്നും രോഗിയെ ഐര്‍ലിഫ്ട് ചെയ്യണം . പക്ഷെ സമയം 5 .30 രാത്രി ആയതു കൊണ്ട് ഹെലികോപ്റ്റര്‍ ദ്വീപില്‍ ഇറങ്ങില്ല.ഉൃ ംമസശറ ആയിരുന്നു ഡ്യൂട്ടിയില്‍ . അദ്ദേഹം മറ്റൊന്നും ആലോചിച്ചില്ല . രക്തം നേരിട്ട് കൊടുക്കന്ന പഴയ രീതിയില്‍ രക്തം കൊടുക്കാന്‍ തുടങ്ങി . പിന്നെ അതി സാഹസികമായി രോഗിയെ സ്പീഡ് ബോട്ടില്‍ കൂടെ കയറി. കാറ്റിനെയും കടലിനെയും വെല്ലു വിളിച്ചു ആ ബോട്ടില്‍ രോഗിയെ കൂടുതല്‍ സൗകര്യങ്ങള്‍ ഉള്ള അഗത്തി ദ്വീപില്‍ എത്തിച്ചു . അമ്മയും കുഞ്ഞും സുഖമായി ഇരിക്കുന്നു . ലെഫ്‌റ് ഫോര്‍വേഡില്‍ നിന്ന് ,കാലില്‍ നിന്നും വെടിയുണ്ട പായിക്കുന്ന കോട്ടയം മെഡിക്കല്‍ കോളേജിലെ എന്റെ സീനിയര്‍ ംമസശറ നെ മാത്രമേ ഞാന്‍ കണ്ടിട്ടുളളു . പക്ഷെ ഇത് കേട്ടപ്പോള്‍ എനിക്ക് ഒന്നേ പറയുന്നുള്ളു .... ബിഗ് സല്യൂട്ട് ംമസശറ ഭായ്. ഒരു ഡോക്ടറുടെ ജീവിതത്തില്‍ ഉള്ള അഭിമാന നിമിഷം തന്നെ ആണിത് .''





Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക