Image

നാല്പതു മണിക്കൂര്‍ ആരാധനയും ദിവ്യകാരുണ്യ എക്‌സിബിഷനും

Published on 22 February, 2018
നാല്പതു മണിക്കൂര്‍ ആരാധനയും ദിവ്യകാരുണ്യ എക്‌സിബിഷനും
മയാമി: കോറല്‍സ്പ്രിംഗ് ഔവര്‍ ലേഡി ഓഫ് ഹെല്‍ത്ത് കാത്തലിക് ചര്‍ച്ച് ഫൊറോനാ ദേവാലയത്തില്‍ നാല്പതു മണിക്കൂര്‍ ദിവ്യകാരുണ്യ ആരാധനയും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ വച്ചു നടന്ന സഭ അംഗീകരിച്ച ദിവ്യകാരുണ്യ അത്ഭുതങ്ങളുടെ പ്രദര്‍ശനവും നടത്തപ്പെടുന്നു.

ഫെബ്രുവരി 23-നു വെള്ളിയാഴ്ച രാവിലെ 4 മണി മുതല്‍ ശനിയാഴ്ച വൈകിട്ട് 8 മണി വരേയാണ് 40 മണിക്കൂര്‍ പരസ്യവണക്കത്തിനായി വിശുദ്ധ കുര്‍ബാന എഴുന്നെള്ളിച്ച് വയ്ക്കുന്നത്.

ഇതേസമയം തന്നെ ഫൊറോനാ ദേവാലയ ഓഡിറ്റോറിയത്തില്‍ വച്ചു ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടന്ന കത്തോലിക്ക സഭ അംഗീകരിച്ച 100 ദിവ്യകാരുണ്യ അത്ഭുതങ്ങളുടെ എക്‌സിബിഷനും നടത്തപ്പെടും.

വലിയ നോമ്പിലെ നാല്പതുമണി ആരാധന വഴി ഇടവകയിലെ വിശ്വാസ സമൂഹത്തെ കൂടുതല്‍ പ്രാര്‍ത്ഥനയിലും, ദൈവാഭിമുഖ്യത്തിലും വിശുദ്ധീകരിച്ച് കൂടുതല്‍ ദൈവകൃപയും അനുഗ്രഹവും പ്രാപിക്കുന്നതിനു സജ്ജരാക്കുന്നതിനാണെന്നു വികാരി ഫാ. തോമസ് കടുകപ്പള്ളി പറഞ്ഞു.

നാല്പതു മണിക്കൂര്‍ ആരാധാന ഇടമുറിയാതെ നടക്കുന്നതിനുള്ള ക്രമീകരണങ്ങള്‍ വാര്‍ഡ് അടിസ്ഥാനത്തിലും എല്ലാ ഭക്തസംഘടനകള്‍ക്കും സമയം വീതിച്ചു നല്‍കി ക്രമീകരിച്ചിരിക്കുകയാണ്.

വെള്ളിയാഴ്ച വൈകുന്നേരം ആഘോഷമായ വിശുദ്ധ കുര്‍ബാനയ്ക്കുശേഷം പള്ളിയിലൂടെ ദിവ്യകാരുണ്യ പ്രദക്ഷിണം ലിറ്റില്‍ ഏഞ്ചല്‍സിന്റെ അകമ്പടിയോടുകൂടി നടത്തപ്പെടും.

മയാമി സെന്റ് ജൂഡ് വികാരി ഫാ സുനി പടിഞ്ഞാറേക്കര സന്ദേശം നല്‍കും. യൂക്കറിറ്റ്ക് എക്‌സിബിഷനിലേക്കും നാല്പതുമണി ആരാധനയിലേക്കും ഏവരേയും സ്വാഗതം ചെയ്യുന്നതായി വികാരിയും ട്രസ്റ്റിമാരും അറിയിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക