Image

യൂറോപ്യന്‍ ക്‌നാനായ സംഗമത്തിനു ഒരുക്കങ്ങള്‍ ആരംഭിച്ചു

Published on 22 February, 2018
യൂറോപ്യന്‍ ക്‌നാനായ സംഗമത്തിനു ഒരുക്കങ്ങള്‍ ആരംഭിച്ചു

കാര്‍ഡിഫ്: ആറാമത് യൂറോപ്യന്‍ ക്‌നാനായ സംഗമത്തിനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചു. 18നു കാര്‍ഡിഫ് സെന്റ് ജോണ്‍സ് ക്‌നാനായ ഇടവകയില്‍ വിശുദ്ധ കുര്‍ബാനയെ തുടര്‍ന്നു സംഗമത്തിനുള്ള വിപുലമായ കമ്മിറ്റിക്ക് രൂപം കൊടുത്തു. ഇടവക വികാരി ഫാ. സജി ഏബ്രഹാമിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ ഏബ്രഹാം ചെറിയാന്‍ മുരിക്കോലിപ്പുഴ ഡോ. മനോജ് ഏബ്രഹാം എഴുമായില്‍ എന്നിവര്‍ കണ്‍വീനര്‍മാരായും ജിജി ജോസഫ് പ്ലാത്തോട്ടം ട്രസ്റ്റിയായും വിപുലമായ കമ്മിറ്റിക്ക് രൂപം കൊടുത്തു. 

ജൂണ്‍ 30 ന് (ശനി) രാവിലെ 8.30 ന് വിശുദ്ധ കുര്‍ബാനയെ തുടര്‍ന്നു ആരംഭിക്കുന്ന ക്‌നാനായ സംഗമം വൈകുന്നേരം ആറിനു സമാപിക്കും. ക്‌നാനായ സമുദായത്തിന്റെ പാരന്പര്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന വിവിധ കലാപരിപാടികളും ക്‌നാനായ തനിമ വിളിച്ചോതുന്ന സ്വാഗത ഗാനവും ഈ വര്‍ഷത്തെ സംഗമത്തിന്റെ പ്രത്യേകതകളാണ്. കൂനന്‍കുരിശ് സമരത്തിനു നേതൃത്വം നല്‍കിയ ആഞ്ഞിലിമൂട്ടില്‍ ഇട്ടി തൊമ്മന്‍ കത്തനാരുടെ സ്മരണകള്‍ അനുസ്മരിച്ചുകൊണ്ട് ഈ വര്‍ഷത്തെ ക്‌നാനായ സംഗമം ഒരു ചരിത്രവിജയമാക്കാന്‍ അണിയറയില്‍ ഒരുക്കങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു.

റിപ്പോര്‍ട്ട്: സജി ഏബ്രഹാം

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക