Image

കോഴി ക്ഷാമം: ലണ്ടനില്‍ കെഎഫ്‌സികള്‍ പൂട്ടുന്നു

Published on 22 February, 2018
കോഴി ക്ഷാമം: ലണ്ടനില്‍ കെഎഫ്‌സികള്‍ പൂട്ടുന്നു

ലണ്ടന്‍: ബ്രിട്ടനിലെ പ്രധാനപ്പെട്ട ഫാസ്റ്റ് ഫുഡ് ശൃംഖലയായ കഎഫ്‌സിയുടെ പ്രവര്‍ത്തനം നിലയ്ക്കുന്നു. കോഴിയിറച്ചിക്കു നേരിടുന്ന കടുത്ത ക്ഷാമമാണ് കാരണം. പ്രതിസന്ധിയെ തുടര്‍ന്നു കെഎഫ്‌സിയുടെ വിതരണ സംവിധാനവും താറുമാറായി. 

ഇംഗ്ലണ്ടില്‍ ഉടനീളം ഏകദേശം 900 കെഎഫ്‌സി റസ്റ്ററന്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇതില്‍ 300 എണ്ണം മാത്രമാണ് കഴിഞ്ഞ വാരാന്ത്യത്തില്‍ തുറന്നു പ്രവര്‍ത്തിച്ചത്. തുറന്നു പ്രവര്‍ത്തിച്ചവയാകട്ടെ മെനു വെട്ടിക്കുറയ്ക്കുകയും ചെയ്തു. 

ചിക്കന്‍ വിതരണം ചെയ്യുന്ന പുതിയ വിതരണ പങ്കാളികളായ ഡിഎച്ച്എല്ലുമായി ചില പ്രശ്‌നങ്ങളുണ്ടായെന്നും അതാണ് പ്രതിസന്ധിയിലേക്ക് നയിച്ചതെന്നും കെഎഫ്‌സി വ്യക്തമാക്കി. 

ഔട്ട്‌ലറ്റുകള്‍ പ്രവര്‍ത്തനം നിര്‍ത്തിയതോടെ ജീവനക്കാരോട് അവധിയില്‍ പ്രവേശിക്കാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഇതിന് ആരെയും നിര്‍ബന്ധിക്കുന്നില്ല. ജീവനക്കാര്‍ക്ക് ശന്പളവും കൃത്യമായി നല്‍കുമെന്നാണ് കെഎഫ്‌സിയുടെ വിശദീകരണം. 

ഉപഭോക്താക്കളെ നിരാശരാക്കേണ്ടി വന്നതില്‍ കെഎഫ്‌സി തങ്ങളുടെ വെബ്‌സൈറ്റിലൂടെ മാപ്പു പറഞ്ഞു. കെഎഫ്‌സി ചിക്കന്‍ ഒഴിച്ചുകൂടാനാകാത്തവര്‍ക്ക് കെഎഫ്‌സി വെബ്‌സൈറ്റ് സന്ദര്‍ശിച്ച് അടുത്തുള്ള പ്രവര്‍ത്തനസജ്ജമായ ഔട്ട്‌ലറ്റ് കണ്ടെത്താനും സൗകര്യം ഏര്‍പ്പെടുത്തി. അടുത്ത വാരാന്ത്യത്തോടെയെങ്കിലും പ്രതിസന്ധി പരിഹരിച്ച് ഔട്ട്‌ലറ്റുകള്‍ തുറക്കാനാകുമെന്ന പ്രതീക്ഷയിലാണ് കെഎഫ്‌സി അധികൃതര്‍.

റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക