Image

കേറ്റ് മിഡില്‍ടണ്‍ നഴ്‌സുമാരുടെ ബ്രാന്‍ഡ് അംബാസഡര്‍

Published on 22 February, 2018
കേറ്റ് മിഡില്‍ടണ്‍ നഴ്‌സുമാരുടെ ബ്രാന്‍ഡ് അംബാസഡര്‍

ലണ്ടന്‍: വില്യം രാജകുമാരന്റെ ഭാര്യ കേറ്റ് മിഡില്‍ടണ്‍ ബ്രിട്ടനിലെ നഴ്‌സുമാരുടെ ബ്രാന്‍ഡ് അംബാസഡറാകും. എന്‍എച്ച്എസിനു മേല്‍ വര്‍ധിച്ചുവരുന്ന രോഗഭാരം ലഘൂകരിക്കാന്‍ ശേഷിയുള്ള പ്രഫഷണലുകളെന്നാണ് കാന്പയിനു തുടക്കം കുറിച്ചു നടത്തിയ പ്രസംഗത്തില്‍ നഴ്‌സുമാരെ കേറ്റ് വിശേഷിപ്പിച്ചത്.

നഴ്‌സുമാരുടെ ജീവിത നിലവാരവും തൊഴില്‍ സാഹചര്യങ്ങളും മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് കേറ്റിന്റെ കാന്പയിന്‍. മൂന്നു വര്‍ഷം നീളുന്ന കാന്പയിനിന്റെ ഭാഗമായി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ കേറ്റ് സന്ദര്‍ശനം നടത്തും. ഇന്റര്‍നാഷണല്‍ കൗണ്‍സില്‍ ഓഫ് നഴ്‌സസ്, ലോകാരോഗ്യ സംഘടന എന്നിവയുടെ സഹകരണത്തോടെയാണ് പരിപാടി.

റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക