Image

കാസര്‍ഗോഡ് എക്‌സ്പാട്രിയേറ്റ്‌സ് അസോസിയേഷന് പുതിയ നേതൃത്വം

Published on 22 February, 2018
കാസര്‍ഗോഡ് എക്‌സ്പാട്രിയേറ്റ്‌സ് അസോസിയേഷന് പുതിയ നേതൃത്വം

കുവൈത്ത്: കുവൈത്തിലെ കാസര്‍ഗോഡ് ജില്ലക്കാരുടെ കൂട്ടായ്മയും പ്രഥമ ജില്ലാ സംഘടനയുമായ കാസര്‍ഗോഡ് എക്‌സ്പാട്രിയേറ്റ്‌സ് അസോസിയേറഷന് (കെഇഎ) പുതിയ നേതൃത്വം. 

പുതിയ ഭാരവാഹികളായി സത്താര്‍ കുന്നില്‍ (പ്രസിഡന്റ്), സലാം കളനാട് (ജനറല്‍ സെക്രട്ടറി), രാമകൃഷ്ണന്‍ കള്ളാര്‍ (ട്രഷറര്‍), നളിനാക്ഷന്‍ ഒളവറ (ഓര്‍ഗനൈസിംഗ് സെക്രട്ടറി), ഹമീദ് മധൂര്‍ (വര്‍ക്കിംഗ് പ്രസിഡന്റ്), അഷ്‌റഫ് തൃക്കരിപ്പൂര്‍ (ചീഫ് കോഓര്‍ഡിനേറ്റര്‍), സുധന്‍ ആവിക്കര, കെബീര്‍ തളങ്കര, പി.എ. നാസര്‍, സുരേഷ് കൊളവയല്‍ (വൈസ് പ്രസിഡന്റുമാര്‍) ഹനീഫ പാലായി, കാദര്‍ കടവത്, നാസര്‍ ചുള്ളിക്കര, അസീസ് തളങ്കര (ജോയിന്‍ സെക്രട്ടറിമാര്‍), സുനില്‍ മാണിക്കോത്ത് (ഫിനാന്‍സ് സെക്രട്ടറി), കെ.വി. സെമീയുള്ള (മീഡിയ കണ്‍വീനര്‍), മുനീര്‍ കുണിയ (ഓഡിറ്റര്‍), സി. കമറുദ്ദീന്‍ (പബ്ലിക് ബ്ലിക് റിലേഷന്‍), റഹീം ആരിക്കാടി, ഷംസുദ്ദീന്‍ ബദ്രിയ, ഒ.വി. ബാലന്‍, ജാഫര്‍ (പബ്ലിക് റിലേഷന്‍ കണ്‍വീനര്‍) എന്നിവരെയും മുഖ്യ രക്ഷാധികാരിയായി സഗീര്‍ തൃക്കരിപ്പൂര്‍, എന്‍ജിനീയര്‍ അബൂബക്കര്‍ (അഡ്വൈസറി ബോര്‍ഡ് ചെയര്‍മാന്‍), മഹ്മൂദ് അപ്‌സര (രക്ഷാധികാരി), മൊയ്തു ഇരിയ (വൈസ് ചെയര്‍മാന്‍) എന്നിവരെയും അഡ്വൈസറി പ്രതിനിധിയായി അനില്‍ കള്ളാറിനെയും അഡ്വൈസറി ബോര്‍ഡ് അംഗങ്ങളായി അഷ്‌റഫ് അയ്യൂര്‍, ഖലീല്‍ അടൂര്‍, ഹരി ഗോവിന്ദ്, സി.എച്ച്. ഹസന്‍ എന്നിവരെയും തെരഞ്ഞെടുത്തു. 

വാര്‍ഷിക പൊതുയോഗം മുഖ്യ രക്ഷാധികാരി സഗീര്‍ തൃക്കരിപ്പൂര്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് അനില്‍ കള്ളാര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി മുഹമ്മദ് കുഞ്ഞി പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ട്രഷറര്‍ മുനീര്‍ കുണിയ വാര്‍ഷിക കണക്കുകള്‍ അവതരിപ്പിച്ചു. ചെയര്‍മാന്‍ എന്‍ജിനീയര്‍ അബൂബക്കര്‍, രക്ഷാധികാരി സത്താര്‍ കുന്നില്‍, മുഹമ്മദ് ആറങ്ങാടി, സലാം കളനാട്, രാമകൃഷ്ണന്‍, ഹമീദ് മധൂര്‍, സുധന്‍ ആവിക്കര, ഹാരിസ് മുട്ടുംതല, അബ്ദു കടവത്, സദന്‍ നീലേശ്വരം, അഷ്‌റഫ് സുനില്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു. 

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക