Image

നവയുഗം ജയിംസ് ജോസഫ് കുടുംബസഹായഫണ്ട് കൈമാറി

Published on 23 February, 2018
നവയുഗം ജയിംസ് ജോസഫ് കുടുംബസഹായഫണ്ട് കൈമാറി
അല്‍ഹസ്സ/കോട്ടയം: സൗദിയിലെ അല്‍ഹസ്സ ശോബയില്‍ ഹൃദയാഘാതം മൂലം മരണമടഞ്ഞ കോട്ടയം പൊന്‍കുന്നം സ്വദേശിയും, നവയുഗം സാസ്‌കാരികവേദി ശോബാ യൂണിറ്റ് വൈസ് പ്രസിഡന്റുമായിരുന്ന സ:ജയിംസ് ജോസഫിന്റെ കുടുീബത്തിനുള്ള നവയുഗത്തിന്റെ സഹായ ഫണ്ട് കൈമാറി.

നവയുഗം ഭാരവാഹികള്‍ക്ക് ഒപ്പം ജെയിംസ് ജോസഫിന്റെ വസതിയില്‍ എത്തിയ സി.പി.ഐ ജില്ലാ കമ്മിറ്റിയംഗം ഗോപിയാണ് നവയുഗത്തിന്റെ കുടുംബസഹായഫണ്ട് ജയിംസിന്റെ മാതാവിന് കൈമാറിയത്.  

നവയുഗം കേന്ദ്ര കമ്മിറ്റി വൈസ് പ്രസിഡന്റ് രാജീവ് ചവറ, നവയുഗം അല്‍ഹസ്സ മേഖല ജീവകാരുണ്യ വിഭാഗം കണ്‍വീനര്‍ അബ്ദുള്‍ ലത്തീഫ് മൈനാഗപ്പള്ളി, നവയുഗം ശോബാ യൂണിറ്റ് സെക്രട്ടറി അഖില്‍ കക്കാക്കുന്ന്, കേരള പ്രവാസി ഫെഡറേഷന്‍ നേതാവ് സലീം, സി.പി.ഐ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി ബാലചന്ദ്രന്‍,  എ.ഐ.വൈ.എഫ് തേവലക്കര മുന്‍ വില്ലേജ് പ്രസിഡന്റ് നാസര്‍ ചവറ, ജയിംസിന്റെ മറ്റ് കുടുീബാീഗങ്ങള്‍ എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.

നവയുഗം ജയിംസ് ജോസഫ് കുടുംബസഹായഫണ്ട് കൈമാറി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക