Image

അഴിമതിക്കെതിരായ നിലപാട് തന്നെയാണ് ഇടതുപക്ഷത്തിന്റെ വിജയ ചരിത്രമെന്നു കാനം രാജേന്ദ്രന്‍

Published on 23 February, 2018
അഴിമതിക്കെതിരായ നിലപാട് തന്നെയാണ് ഇടതുപക്ഷത്തിന്റെ വിജയ ചരിത്രമെന്നു കാനം രാജേന്ദ്രന്‍

തിരുവനന്തപുരം: കുറുക്കുവഴികളിലൂടെ എല്‍.ഡി.എഫിനെ ശക്തിപ്പെടുത്താമെന്ന് ആരും കരുതേണ്ടെന്നും വേണ്ടത് അഴിമതിക്കെതിരായുള്ള നിലപാടാണെന്നും സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ ഇടതുപക്ഷത്തിന്റെ വിജയം ഉറപ്പിച്ചത് അഴിമതിയില്‍ മുങ്ങിയ യു.ഡി.എഫ് സര്‍ക്കാരിനെതിരേ ജനവികാരം ഉയര്‍ത്താന്‍ കഴിഞ്ഞതാണ്. ഇത്തരം നിലപാട് തന്നെയാണ് ഇടതുപക്ഷത്തിന്റെ വിജയ ചരിത്രമെന്നും കാനം പറഞ്ഞു. സി.പി.എം സംസ്ഥാന സമ്മേളനത്‌തോടനുബന്ധിച്ച് നടന്ന സെമിനാറില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു കാനം. കെ.എം മാണി വേദിയിലിരിക്കെയാണ് കാനത്തിന്റെ പരാമര്‍ശം.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക