Image

ഗെയിം പാര്‍ക്ക് ഫ്‌ളയര്‍ പ്രകാശനം ചെയ്തു

Published on 23 February, 2018
ഗെയിം പാര്‍ക്ക് ഫ്‌ളയര്‍ പ്രകാശനം ചെയ്തു
കുവൈത്ത്: സാരഥി കുവൈറ്റ് സംഘടിപ്പിക്കുന്ന 'കാര്‍ണിവല്‍ ഇന്ത്യ ഫെസ്റ്റ് 2018' ന്റെ പ്രധാന ഇനമായ ഗെയിം പാര്‍ക്ക് ഫ്‌ളയര്‍ പ്രശസ്ത ടെലിവിഷന്‍ മാധ്യമ അവതാരകന്‍ രാജ് കലേഷ് പ്രകാശനം ചെയ്തു.

ഫെബ്രുവരി 23നു (വെള്ളി) അബാസിയ ഇന്ത്യന്‍ സെന്‍ട്രല്‍ സ്‌കൂളില്‍ രാവിലെ 8 മുതല്‍ സൗജന്യ മെഡിക്കല്‍ ക്യാന്‌പോടു കൂടി ആരംഭിക്കുന്ന കാര്‍ണിവലില്‍ രാജ്കലേഷിന്റെ നേതൃത്വത്തിലുള്ള വിദഗ്ധ പാനല്‍ മൂല്യ നിര്‍ണയം നടത്തുന്ന ബിരിയാണി, പായസം, സലാഡ് എന്നീ മൂന്ന് വിഭാഗങ്ങളിലായി നടത്തപ്പെടുന്ന പാചക മത്സരം കൂടാതെ കുഞ്ഞു കുട്ടികള്‍ക്കായി ഒരു ബേബി ഷോ മത്സരവും രണ്ടിനങ്ങളായി നടക്കും.

കുവൈത്തിലെ നിരവധി കലാകാരന്‍മാര്‍, ഡാന്‍സ് സ്‌കൂളുകള്‍, വിവിധ സാമൂഹിക സാംസ്‌കാരിക സംഘടനകള്‍ എന്നിവര്‍ ചേര്‍ന്ന് അവതരിപ്പിക്കുന്ന വിസ്മയിപ്പിക്കുന്ന കലാപരിപാടികളും ഗെയിംസ് ഡിജെ, ക്ലാസിക് മോട്ടോര്‍ ബൈക്ക് പ്രദര്‍ശനം, സാംസ്‌കാരിക തനിമ വിളിച്ചോതുന്ന വിവിധതരം സ്റ്റാളുകള്‍ വായില്‍ വെള്ളമൂറുന്ന വൈവിധ്യമാര്‍ന്ന ഭക്ഷണ സ്റ്റാളുകള്‍ എന്നിവയും കാര്‍ണിവലിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. പ്രവേശനം സൗജന്യമാണ്.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക