Image

പത്തനംതിട്ട ജില്ലാ അസോസിയേഷന്‍ സംഗീതനൃത്ത സന്ധ്യ 25ന്

Published on 23 February, 2018
പത്തനംതിട്ട ജില്ലാ അസോസിയേഷന്‍ സംഗീതനൃത്ത സന്ധ്യ 25ന്

ഫര്‍വാനിയ: പത്തനംതിട്ട ജില്ല അസോസിയേഷന്‍ കുവൈത്ത് മെഗാ ഇവന്റ് ഫെബ്രുവരി 25 ന് (ഞായര്‍) വൈകുന്നേരം 5.30 മുതല്‍ അബാസിയ മറീന ഹാളില്‍ നടക്കും. 

ഹൃദയത്തില്‍ സൂക്ഷിക്കാന്‍ എന്ന സംഗീതനൃത്ത സന്ധ്യയില്‍ എം.ജി. ശ്രീകുമാര്‍, മൃദുല വാര്യര്‍, ശ്രേയ ജയ്ദീപ്, താരാ കല്യാണ്‍, മകള്‍ സൗഭാഗ്യ വെങ്കിടേഷ്, അബ്ദുറഹ്മാന്‍ തുടങ്ങിയവര്‍ പങ്കെടുക്കും. ഐഡിയ സ്റ്റാര്‍ സിംഗര്‍ ഫെയിം അനൂപ് കോവളത്തിന്റെ നേതൃത്വത്തില്‍ പതിനഞ്ചോളം കലാകാരന്‍മാര്‍ പങ്കെടുക്കുന്ന ലൈവ് ഓര്‍ക്കസ്ട്ര പരിപാടിക്ക് കൊഴുപ്പേകും. 2016 ല്‍ 96 കുട്ടികള്‍ക്കും കഴിഞ്ഞ വര്‍ഷം ജില്ലയിലെ 101 കുട്ടികള്‍ക്കും കായിക പ്രതിഭ പുരസ്‌കാരങ്ങളും അട്ടത്തോട് െ്രെടബല്‍ സ്‌കൂളിന് പഠനോപകരണങ്ങള്‍ വാങ്ങാനുള്ള സഹായവും നല്‍കാന്‍ കഴിഞ്ഞു. പദ്ധതിയുടെ തുടര്‍ നടത്തിപ്പിന് മൂലധനം കണ്ടെത്തുകയാണ് പരിപാടികൊണ്ട് ലക്ഷ്യമാക്കുന്നത്.

ഫര്‍വാനിയ ഹൈതം റസ്റ്ററന്റില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അസോസിയേഷന്‍ പ്രസിഡന്റ് കെ. ജയകുമാര്‍, രക്ഷാധികാരി ഉമ്മന്‍ ജോര്‍ജ്, ജനറല്‍ സെക്രട്ടറി മുരളി എസ്. പണിക്കര്‍, ട്രഷറര്‍ തോമസ് ജോണ്‍, ഇവന്റ് കണ്‍വീനര്‍ പി.ടി. ശാമുവേല്‍കുട്ടി എന്നിവര്‍ പങ്കെടുത്തു. 

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക