Image

റോക്ക് ലാന്‍ഡ് സെന്റ് മേരീസ് ക്‌നാനായ ചര്‍ച്ചിലെ നോമ്പുകാല ധ്യാനം ഇന്ന് മുതല്‍

Published on 23 February, 2018
റോക്ക് ലാന്‍ഡ് സെന്റ് മേരീസ് ക്‌നാനായ ചര്‍ച്ചിലെ നോമ്പുകാല ധ്യാനം ഇന്ന് മുതല്‍
ന്യു യോര്‍ക്ക്: റോക്ക് ലാന്‍ഡ് സെന്റ് മേരീസ് ക്‌നാനായ കാത്തലിക്ക് ചര്‍ച്ചിലെ നോമ്പുകാല ധ്യാനം ഫെബ്രുവരി 23 വെള്ളിയാഴ്ച ആരംഭിച്ചു.
ത്രിദിന ധാനത്തില്‍ പ്രസിദ്ധ ധ്യാനഗുരു ഫാ. ബോബി എമ്പ്രയില്‍ വചനം പ്രസംഗിക്കുന്നു. ഉത്തരേന്ത്യയില്‍ മിഷനറി ആയ ഫാ. ബോബി എമ്പ്രയില്‍ മികച്ച വാഗ്മിയും ആത്മീയ ഗുരുവുമാണ്. അദ്ധേഹത്തിന്റെ ചേതസുറ്റ ധ്യാന പ്രസംഗങ്ങങ്ങള്‍ അനേകരില്‍ അത്മീയ ചൈതന്യമുണര്‍ത്തി.
ധ്യാനത്തിലും ആരാധനയിലുംപങ്കെടുത്ത് വിശുദ്ധീകരിക്കപ്പെടുകയുംനവജീവന്‍ കൈവരിക്കുകയും ചെയ്യാന്‍ റോക്ക ലാന്‍ഡ്, വെസ്റ്റ് ചെസ്റ്റര്‍, ന്യുജെഴ്‌സി മേഖലയില്‍ നിന്നുള്ള എല്ലാവരെയും സെന്റ് മേരീസ് ദേവാലയ വികാരിയും ട്രസ്റ്റിമാരും ക്ഷണിക്കുന്നു.
വെള്ളി വികിട്ട് 5 മുതല്‍ 9 വരെയാണു ധ്യാനം. ശനിയാഴ്ചയും ഞായറാഴ്ചയും രാവിലെ 9 മുതല്‍ 5 വരെ.
വികാരി: റവ്. ഡോ. ജോസഫ് മാത്യു ആദോപ്പിള്ളില്‍ 914-673-6956
സിബി മണലേല്‍- 845-825-7883
ഫിലിപ്പ് ചാമക്കാല 203-434-3253 
റോക്ക് ലാന്‍ഡ് സെന്റ് മേരീസ് ക്‌നാനായ ചര്‍ച്ചിലെ നോമ്പുകാല ധ്യാനം ഇന്ന് മുതല്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക