Image

കൊച്ചി മയക്കുമരുന്ന്‌ കടത്ത്‌; വിദേശമലയാളികളെ പിടികൂടാന്‍ ഇന്റര്‍പോളിന്റെ സഹായം തേടുമെന്ന്‌ ഋഷിരാജ്‌ സിംഗ്‌

Published on 24 February, 2018
കൊച്ചി മയക്കുമരുന്ന്‌ കടത്ത്‌; വിദേശമലയാളികളെ പിടികൂടാന്‍ ഇന്റര്‍പോളിന്റെ സഹായം തേടുമെന്ന്‌ ഋഷിരാജ്‌ സിംഗ്‌

കൊച്ചി: മലയാളികള്‍ ഉള്‍പ്പെട്ട കൊച്ചി മയക്കുമരുന്ന്‌ കടത്ത്‌ സംഘത്തിന്റെ തലപ്പത്തുള്ള വിദേശ മലയാളികളെ പിടികൂടാന്‍ ഇന്റര്‍പോളിന്റെ സഹായം തേടുമെന്ന്‌ എക്‌സൈസ്‌ കമ്മീഷണര്‍ ഋഷിരാജ്‌ സിംഗ്‌. കേസിന്റെ അന്വേഷണത്തിനായി പ്രത്യേക സംഘത്തിന്‌ രൂപം നല്‍കിയതായും ഋഷിരാജ്‌ സിംഗ്‌ വ്യക്തമാക്കി. കേരളത്തിനുപുറമെ നാലുസംസ്ഥാനങ്ങള്‍ കൂടി കേന്ദ്രീകരിച്ചാകും അന്വേഷണം.

കൊച്ചി വഴി കുവൈറ്റിലേക്ക്‌ കടത്താന്‍ ശ്രമിച്ച 30 കോടി രൂപ വിലമതിക്കുന്ന 5100 ഗ്രാം എംഡിഎംഎ ഇനത്തില്‍പ്പെട്ട മയക്കുമരുന്നാണ്‌ കഴിഞ്ഞ ദിവസം എക്‌സൈസ്‌ സംഘം നെടുമ്‌ബാശേരിയില്‍ പിടികൂടിയത്‌. ഈ സംഘത്തെ നിയന്ത്രിക്കുന്ന കുവൈറ്റ്‌ മലയാളി ഭായിയേയും ദുബായി മലയാളി ബോസിനേയും പിടികൂടാന്‍ ഇന്റര്‍പോളിന്റെ സഹായം തേടാനാണ്‌ എക്‌സൈസിന്റെ തീരുമാനം.

കേരളത്തിനുപുറമേ, കര്‍ണാടക തമിഴ്‌നാട്‌, മധ്യപ്രദേശ്‌, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലും സംഘത്തിന്‌ കണ്ണികളുണ്ടെന്ന്‌ വ്യക്തമായ പശ്ചാത്തലത്തില്‍ അവിടുത്തെ ഏജന്‍സികളുമായി സഹകരിച്ചാകും തുടരന്വേഷണം നടത്തുക. ഇതിനായി പ്രത്യക സംഘത്തിന്‌ രൂപം നല്‍കിയതായും ഋഷിരാജ്‌ സിംഗ്‌ വ്യക്തമാക്കി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക